നി​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​രാ​ണോ..? ക​ണ്ണൂ​ർ മു​ൻ എ​സ്പി​യു​ടെ പു​സ്ത​കം ടെ​ലി​ഫി​ലി​മാ​കു​ന്നു ; ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം ഒ​ൻ​പ​തി​ന്

ക​ണ്ണൂ​ർ: സൈ​ബ​ർ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പോ​ലീ​സു​കാ​ർ അ​ഭി​ന​യി​ക്കു​ന്ന ടെ​ലി​ഫി​ലിം ഒ​രു​ങ്ങു​ന്നു. മു​ൻ ക​ണ്ണൂ​ർ എ​സ്പി​യും കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്‍റു​മാ​യ സ​ഞ്ജ​യ് കു​മാ​ർ ഗ​രു​ഡി​ൻ എ​ഴു​തി​യ നി​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​രാ​ണോ എ​ന്ന പു​സ്ത​കം അ​തേ പേ​രി​ൽ ത​ന്നെ​യാ​ണ് സി​നി​മ​യാ​യി പി​റ​വി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. പോ​ലീ​സു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ റി​ജു ക​ന്പി​ൽ സം​വി​ധാ​ന​വും അ​ഷ​റ​ഫ് പി​ലാ​ത്ത​റ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ കാ​മ​റ വി​ജേ​ഷ് കു​ട്ടി​പ്പ​റ​ന്പി​ൽ ആ​ണ്.

ഗു​ഡ്‌​വി​ൽ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ബി​ന്ദു അ​ഗ​സ്റ്റി​ൻ നെ​ല്ലം​കു​ഴി​യി​ൽ, നാ​ദം മു​ര​ളി, നീ​ര​ജ അ​നൂ​പ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. അ​ന​ശ്വ​ര മു​ര​ളി, കെ​എ​പി അ​സി. ക​മാ​ണ്ട​ന്‍റ് സു​ധീ​ർ​കു​മാ​ർ, എ​സ്ഐ എ​ൻ.​വി. അ​ഗ​സ്റ്റി​ൻ, എ​സ്ഐ സോ​മ​രാ​ജ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ കാ​വു​ന്പാ​യി, അ​നൂ​പ്, നാ​ദം മു​ര​ളി, അ​നി​റ്റ അ​ഗ​സ്റ്റി​ൻ, അ​ലി, മാ​സ്റ്റ​ർ ആ​ഷി​ഫ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പ്ര​കാ​ശ​നം ജി​ല്ലാ ക​ള​ക്ട​ർ മി​ർ മു​ഹ​മ്മ​ദ​ലി നി​ർ​വ​ഹി​ച്ചു.

ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ ദു​രു​പ​യോ​ഗ​ങ്ങ​ളും ഓ​ൺ​ലൈ​ൻ സൗ​ഹൃ​ദ​ങ്ങ​ളു​ടെ ച​തി​ക്കു​ഴി​ക​ളും കു​ട്ടി​ക​ളി​ൽ അ​തി​ക്ര​മി​ച്ചു​വ​രു​ന്ന മൊ​ബൈ​ൽ ഗെ​യിം ആ​സ​ക്തി​ക​ൾ വ​രു​ത്തി വ​യ്ക്കു​ന്ന അ​പ​ക​ട​ങ്ങ​ളു​മാ​ണ് ചി​ത്രം പ​ങ്കു വ​യ്ക്കു​ന്ന​ത്. 35 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ടെ​ലി​ഫി​ലിം സൈ​ബ​ർ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ചി​ത്ര​ത്തി​ന്‍റെ പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​യ എ​സ്ഐ എ​ൻ.​വി. അ​ഗ​സ്റ്റി​ൻ പ​റ​യു​ന്നു.

ബ​ക്ക​ളം, ത​ളി​പ്പ​റ​ന്പ്, കെ​എ​പി ക്യാ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. ആ​റു ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് ചി​ത്രം പൂ​ർ​ത്തി​യാ​ക്കി. ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം ഏ​ഴി​ന് കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​നി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​പ്ര​ദ​ർ​ശ​ന​വും ഡി​വി​ഡി പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ക്കും. ക​ണ്ണൂ​ർ ക​ള​ക്ട​ർ മി​ർ മു​ഹ​മ്മ​ദ​ലി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ക​ണ്ണൂ​ർ എ​സ്പി ജി.​ശി​വ​വി​ക്രം, എം​എ​ൽ​എ​മാ​രാ​യ ‌ടി.​വി. രാ​ജേ​ഷ്, ജ​യിം​സ് മാ​ത്യു, ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ. ശ്യാ​മ​ള, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡോ. ​കാ​ർ​ത്തി​കേ​യ​ൻ ഗോ​കു​ല​ച​ന്ദ്ര​ൻ ഐ​പി​എ​സ്, റോ​യി പി.​ജോ​സ​ഫ്, സു​ധീ​ർ​കു​മാ​ർ സി.​എം, കെ. ​വേ​ണു​ഗോ​പാ​ൽ, എ. ​ശ്രീ​നി​വാ​സ്, സി​ബി തോ​മ​സ് സി​ഐ, എം.​സ​ത്യ​നാ​ഥ​ൻ, എം.​ഹ​രി , പി. ​ഗം​ഗാ​ധ​ര​ൻ, എ​ൻ.​വി. അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

Related posts