ഫേസ്ബുക്കില്‍ ഇത് കുത്തിപ്പൊക്കലിന്റെ കാലമാണ്. ദിനംതോറും സിനിമാ രാഷ്ട്രീയ പ്രവര്‍ത്തകരുടെ മാത്രമല്ല സുഹൃത്തുക്കളുടെയും ചങ്കുകളുടെയും ചിത്രങ്ങളും പഴയ പോസ്റ്റുകളുമാണ് എല്ലാവരും ഇപ്പോള്‍ കുത്തിപ്പൊക്കിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ അജു വര്‍ഗീസിന് പിന്നാലെ സ്വന്തം ഫോട്ടോ സ്വയം കുത്തിപ്പൊക്കി ട്രോളുകള്‍ ഏറ്റുവാങ്ങാനായി രംഗത്തെത്തിയിരിക്കുന്നു രമേശ് പിഷാരടി. കൂടെയുള്ള രണ്ടുസുഹൃത്തുക്കള്‍ക്ക് നല്ലൊരു പണി കൊടുത്തുകൊണ്ടുകൂടിയാണ് രമേശ് പിഷാരടിയുടെ പോസ്റ്റ്.
‘എനിക്ക് പിന്നെ ഇപ്പഴും ഇതൊക്കെത്തന്നെയാണ് പണി…കൂടെയുള്ളവരുടെ കാര്യം ഓര്‍ക്കുമ്പോഴാ ഇതില്‍ ഒരുത്തന് ഇപ്പോള്‍ അഡ്വക്കേറ്റും(സുജിത് സോമശേഖരന്‍) മറ്റവന് വലിയ ഷെഫും (അനീഷ് കെ എന്‍) ആണ്.’ ചിത്രത്തിന് അടിക്കുറിപ്പായി പിഷാരടി പറഞ്ഞു.
രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ‘കുത്തിപൊക്കലിന്റെ പല അവസ്ഥാന്തരങ്ങളും ഈ അടുത്ത ദിവസങ്ങളില്‍ കണ്ടു . പക്ഷെ ഇത്രയും ഭീകരമായ ഒരു വേര്‍ഷന്‍ ഇതാദ്യാ’. എന്ന കമന്റാണ് കൂടുതലായും എത്തുന്നത്.