നെടുമങ്ങാട്: ആനാട് സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. ഇന്നലെ രാത്രിയാണ് സംഘർഷം ഉണ്ടായത്. രാത്രി പത്തരയോടെ ബൈക്കിൽ എത്തിയ ഒരു സംഘം സി പി എം ആനാട് ലോക്കൽ കമ്മറ്റി ഓഫീസിനു നേരേ ആക്രമണം നടത്തുകയായിരുന്നു.
പാർട്ടി ഓഫീസിന്റെ വാതിലും ജനലും തകർത്തിട്ടുണ്ട്. ഓഫീസിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകൾ അക്രമികൾ തകർത്തു. ആക്രമണത്തിന് പിന്നിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്തു നെടുമങ്ങാട് പോലീസ് സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം ആനാട് എസ്എൻവിഎച്ച്എസ്സിൽ പ്രവേശനോൽസവുമായി ബന്ധപ്പെട്ട് എ ബി വി പി പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരുമായി സംഘർഷം നടന്നിരുന്നു . ഇന്നലെ നടന്ന ആക്രമണം ഇതിന്റെ തുടർച്ചയെന്നാണ് പോലീസ് കരുതുന്നത്.