ചെറായി: പതിനേഴുകാരിയേയും ബന്ധുവിനേയും മർദിച്ച കേസിൽ യുവാവിനെതിരേ കേസ്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ്24 കാരനെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എടവനക്കാട് മായാ ബസാറിലാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
എടവനക്കാട് ഭാഗത്ത് താമസിക്കുന്ന പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ ഇംഗിതത്തിനു വഴങ്ങാതെ വന്നപ്പോൾ യുവാവ് ബാലികയുടെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്രേ.
ഇത് സംബന്ധിച്ച തർക്കമാണ് യുവാവ് വീട്ടിൽ കയറി ബാലികയേയും പിടിച്ച് മാറ്റാൻ ചെന്ന വയോധികയായ രക്ഷിതാവിനെയും മർദിച്ചതിന് കാണമായതെന്ന് പോലീസ് പറയുന്നു. മർദിച്ചശേഷം 24 കാരനായ യുവാവ് ആശുപത്രിയിൽ പ്രവേശിച്ചു. പോലീസിൽ നൽകിയ പരാതിയിൽ പെൺകുട്ടിയുടെ മൊഴി പ്രകാരം പോലീസ് യുവാവിനെതിരേ പീഡനത്തിനും മർദനത്തിനും കേസെടുത്തിട്ടുണ്ട്.