നീണ്ട ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വീട്ടുകാരെ നിര്‍ബന്ധിച്ച് വാവാഹത്തിന് സമ്മതിപ്പിച്ച്, വിവാഹം നടത്തി, ആദ്യരാത്രി വരന് ആണല്ല, ആണ് വേഷം കെട്ടിയ പെണ്ണായിരുന്നു എന്ന് മനസിലാക്കുന്ന ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ എങ്ങനെയിരിക്കും. തിരുവനന്തപുരം പോത്തന്‍കോട് അങ്ങനെയൊരു സംഭവം നടന്നു.
ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യവേയാണ് നിര്‍ധന കുടുംബത്തിലെ അംഗമായിരുന്ന യുവതി ശ്രീറാം എന്ന് പേരു പറഞ്ഞ യുവാവിനെ പരിചയപ്പെടുന്നത്. പരിചയം സൗഹൃമായും പിന്നീട് പ്രണയമായും വളര്‍ന്നു. ടെക്നോപാര്‍ക്കില്‍ നിന്ന് മറ്റൊരിടത്തേയ്ക്ക് യുവാവ് സ്ഥലം മാറിപോയെങ്കിലും പ്രണയം തുടര്‍ന്നു. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും ഇരുവരുടെയും വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാരും സമ്മതം മൂളി.
എന്നാല്‍ ആദ്യംമുതല്‍ തന്നെ യുവാവിന്റെ പെരുമാറ്റത്തില്‍ പെണ്‍വീട്ടുകാര്‍ക്ക് സംശയം തോന്നി. വിവാഹവുമായി ബന്ധപ്പെട്ട് ചെറുക്കന് വീട്ടുകാരുടെ അസാന്നിധ്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചോദ്യംചെയ്തപ്പോഴെല്ലാം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് യുവാവ് തടിതപ്പി. അവസാനം ചെറുക്കന് വീട്ടുകാരുടെ അഭാവത്തില്‍ വിവാഹവും കഴിഞ്ഞു. സംശയം തീരാതെ നിന്നിരുന്നതിനാല്‍ പെണ്‍കുട്ടി വിവാഹത്തിനണിഞ്ഞിരുന്ന സ്വര്‍ണമെല്ലാം ഊരിവാങ്ങിയാണ് വീട്ടുകാര്‍ വരന്റെ ഒറ്റമുറി വീട്ടില്‍ നിന്ന് മടങ്ങിയത്. ആദ്യരാത്രിയില്‍ വരന് ആദ്യം ആവശ്യപ്പെട്ടതും സ്വര്‍ണമായിരുന്നു. അത് വീട്ടുകാര്‍ കൊണ്ടുപോയെന്ന് തന്നെ പെണ്‍കുട്ടി പറഞ്ഞു.
എന്നാല്‍ വരന്റെ കള്ളിവെളിച്ചത്തായത്, അയാളുടെ ഫോണിലേയ്ക്ക് രാത്രി നിരന്തരം എത്തിക്കൊണ്ടിരുന്ന കോളുകളില്‍ ഒന്നില്‍ നിന്നാണ്. താങ്കള്‍ വിവാഹം ചെയ്തിരിക്കുന്ന വ്യക്തി ആണല്ല, പെണ്ണാണെന്നും എത്രയും വേഗം രക്ഷപെട്ടുകൊള്ളാനുമാണ് അതില്‍ നിന്ന് പെണ്‍കുട്ടിയ്ക്ക് കിട്ടിയ സന്ദേശം.
പെണ്‍കുട്ടി ഇത് വീട്ടുകാരെ അറിയിച്ചതോടെ പിറ്റേദിവസം ഇരുവരെയും വീട്ടുകാര്‍ വിദഗ്ധമായി പോലീസ് സ്റ്റേഷനിലെത്തിച്ചു, പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ വരന് പുരുഷനോ , ട്രാന്‍സ്ജെന്‍ഡറോ അല്ലെന്നും വിദഗ്ധമായ രീതിയില്‍ ആണ് വേഷം കെട്ടിയ പെണ്ണാണെന്നും മനസിലായി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്കാഞ്ഞതിനാല് ‘വരനായ’ യുവതിയെ വിട്ടയയ്ക്കുകയായിരുന്നു.
ഫേസ്ബുക്കിലൂടെയും നേരിട്ടും ഏതാനും ദിവസത്തെ പരിചയം കൊണ്ട് പ്രണയത്തില്‍ വീഴുന്നവരും വിവാഹിതരാവുന്നവരുമൊക്കെ കൂടി വരുന്ന കാലഘട്ടത്തില്‍ ഒന്ന് സൂക്ഷിക്കുക, തട്ടിപ്പുകളും ചതിയും ഏത് രീതിയിലും പ്രത്യക്ഷപ്പെടാം…