പാരീസ്: ലോക ഒന്നാം നമ്പർ സിമോണ ഹാലപ്പ് ഫ്രഞ്ച് ഓപ്പൺ സെമിയിൽ കടന്നു. ആംഗലിക് കെർബറെ പരാജയപ്പെടുത്തിയാണ് ഹാലപ്പ് അവസാന നാലിൽ കടന്നത്. ആദ്യ സെറ്റ് ശക്തമായ പോരാട്ടത്തിനൊടുവിൽ ടൈബ്രേക്കറിൽ നഷ്ടമായ ഹാലപ്പ് രണ്ടും മൂന്നും സെറ്റുകൾ അനായാസം ജയിച്ചാണ് തിരിച്ചടിച്ചത്. സ്കോർ: 6-7 (2-7), 6-3, 6-2.
ഹാലപ്പ് സെമിയിൽ മുഗുരുസയെ നേരിടും. റഷ്യയുടെ ഷറപ്പോവയെ പരാജയപ്പെടുത്തിയാണ് മുഗുരുസ സെമിയിൽ കടന്നത്.