കുന്നംകുളം വിവേകാനന്ദ കോളജില്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പരിപാടി എ.ബി.വി.പി.യുടെ അലങ്കോലമാക്കിയ സംഭവം ചര്‍ച്ചയായിരുന്നു.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ക്യാമ്പസില്‍ തൈ നട്ടു പിടിപ്പിക്കുന്ന പരിപാടിയാണ് അലങ്കോലമാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ തടയാന്‍ വന്നവരോട് എസ്.എഫ്.ഐയുടെ പരിപാടി തീരുമാനിക്കുന്നത് എ.ബി.വി.പിക്കാരല്ലെന്ന് പറഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തിരിച്ചയയ്ക്കുകയായിരുന്നു.
‘പ്രിന്‍സിപ്പലിന്റെ അനുമതി വാങ്ങിയ ശേഷമാണ് തൈ നടാന്‍ എത്തിയത്. എസ്.എഫ്.ഐയുടെ കാര്യം എ.ബി.വി.പി പ്രവര്‍ത്തകര്‍ തീരുമാനിക്കേണ്ട. അത് എസ്.എഫ്.ഐ. തീരുമാനിച്ചോളാം.’ എന്നായിരുന്നു എസ്.എഫ്.ഐ. ഏരിയാ ജോയിന്റ് സെക്രട്ടറി കെ.വി.സരിത തടയാന്‍ വന്നവരോട് പറഞ്ഞത്.
എ.ബി.വി.പി പ്രവര്‍ത്തകര്‍ പക്ഷേ പെണ്‍കുട്ടിയെ അസഭ്യം പറയുകയും പരിപാടി തടയുകയും ചെയ്യുന്ന വീഡിയോ എസ്.എഫ്.ഐ പുറത്ത് വിട്ടു. കയ്യേറ്റം ചെയ്യാനും മര്‍ദ്ദിക്കാനും ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
വീഡിയോ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിച്ചതോടെ എസ്എഫ്ഐയ്ക്കുവേണ്ടി വാദിച്ച സരിതയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യല്‍മീഡിയ. ഇതാണ് എസ്എഫ്ഐയുടെ ചുണക്കുട്ടി.
മരം നടണ്ടെന്ന് പറയാന്‍ എബിവിപിക്കാര്‍ ആരാണ് എന്നൊക്കെയാണ് സോഷ്യല്മീഡിയചോദിക്കുന്നത്. സരിതയെ പോലുള്ള ചിണക്കുട്ടികളായ രാഷ്ട്രീയക്കാര്‍ വളര്‍ന്നു വരണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്.
ധനമന്ത്രി തോമസ് ഐസക് സരിതയ്ക്ക് അഭിനന്ദനവുമായി രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: തൃശൂര്‍ കുന്ദംകുളം വിവേകാനന്ദ കോളേജ് അങ്കണത്തിലെ പരിസ്ഥിതി ദിനത്തിലെ ഒരു രംഗം.
കോളേജ് വളപ്പില്‍ മരത്തൈ നടാന്‍ എത്തിയ എസ് എഫ് ഐ പ്രവര്‍ത്തകരെ എ ബി വി പിക്കാര്‍ തടയുന്നതും അതിനെ എസ് എഫ് ഐ യുടെ ജില്ല കമ്മിറ്റിയംഗമായ സഖാവ് കെ വി സരിത ശക്തമായി ചെറുക്കുന്നതും വിഡിയോയില്‍ കാണാം. അവിടെയുണ്ടായിരുന്ന എസ് എഫ് ഐ ക്കാരില് ഭൂരിപക്ഷവും പെണ്‍കുട്ടികള്‍ ആണെന്ന് വ്യക്തം.
നേതാക്കളായ ഇപി ജയരാജന്, ബാബു എം പാലിശ്ശേരി അടക്കമുള്ളവരും സരിതയെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഫാസിസ്റ്റുകളെ ചങ്കുറപ്പോടെ നേരിട്ട വിദ്യാര്‍ത്ഥി നേതാവിന് അഭിവാദ്യം.
പരിസ്ഥിതി ദിനത്തില്‍ കുന്ദംകുളം വിവേകാനന്ദ കോളേജില്‍ വൃക്ഷത്തൈ നടുന്നതിനെ എതിര്‍ത്ത വര്‍ഗീയ ഫാസിസ്റ്റുകളെ ചങ്കുറപ്പോടെ നേരിട്ട തൃശൂരിലെ എസ് എഫ് ഐ നേതാവ് സരിതയ്ക്ക് അഭിവാദ്യങ്ങള്‍ എന്നാണ് ഇപി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്.