കോഴിക്കോട്: നിപ്പാ വൈറസ് ലക്ഷണങ്ങളോടെ ഒമ്പത് പേര് കൂടി ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ ലഭിച്ച ഒമ്പത് പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍. സരിത അറിയിച്ചു.
നിപ്പാ വൈറസ്ബാധയുണ്ടായത് കോഴികളിലൂടെയാണെന്ന് വ്യാജപ്രചാരണം നടത്തിയ 22 പേരെ അറസ്റ്റ് ചെയ്തതായി കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി. ജോസ് അറിയിച്ചു. സന്ദേശങ്ങളുടെ ഉറവിടം വിദേശത്തുനിന്നാണെന്ന സംശയത്തിലാണ്.
രോഗം ഭേദമായവരെ വിദഗ്ധ കമ്മിറ്റിയുടെ തീരുമാനത്തിനുശേഷം മാത്രമേ ആശുപത്രിയില്‍നിന്നു വിട്ടയക്കുകയുള്ളൂവെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വി.ആര്. രാജേന്ദ്രന് പറഞ്ഞു. രോഗം മാറിയവരെ 21 ദിവസംകൂടി നിരീക്ഷിക്കും.