ആലപ്പുഴ: കിസാൻ മഹാ സംഘ് പത്തിന് പ്രഖ്യാപിച്ചിട്ടുള്ള ഭാരത് ബന്ദുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സഹകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസറുദീൻ, ജനറൽ സെക്രട്ടരി രാജു അപ്സര എന്നിവരറിയിച്ചു.
കർഷക സമൂഹം നിലനിൽപ്പിനായി നടത്തുന്ന സമരങ്ങൾക്ക് ഏകോപന സമിതിയുടെ എല്ലാവിധ പിൻതുണയുമുണ്ടെങ്കിലും ഹർത്താലിന്റെയും ബന്ദിന്റെയും പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും സ്ഥാപനങ്ങൾ അടയ്ക്കുകയും ചെയ്യുന്നതിന് ഏകോപന സമിതി പിൻതുണ നൽകില്ല.
നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കിയതിനുശേഷം വ്യാപാര മേഖലയിലുണ്ടായ കച്ചവട മാന്ദ്യംമൂലം സംസ്ഥാനത്തെ വ്യാപാര സമൂഹം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ബന്ദിൽ നിന്ന് കിസൻ മഹാസംഘ് പിൻമാറണമെന്നും അവർ ആവശ്യപ്പെട്ടു.