“പ്ര​തി​ശ്രു​തവ​ര​’നു​മാ​യി എ​ട്ടു വ​ർ​ഷം പ്ര​ണ​യം! യുവതിയെ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ “കാ​മു​ക​ന്‍റെ’ ശ്ര​മം; വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ കൂ​ട്ട​ത്ത​ല്ല്

തൊ​ടു​പു​ഴ: വി​വാ​ഹം നി​ശ്ച​യി​ച്ച യു​വ​തി​യെ ക​ട​ത്താ​ൻ കാ​മു​ക​ന്‍റെ ശ്ര​മം. ന​ഗ​ര​ത്തി​ലെ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ വി​വാ​ഹ വ​സ്ത്ര​ങ്ങ​ളെ​ടു​ക്കാ​നെ​ത്തി​യ സം​ഘ​ത്തി​ൽ നി​ന്നു​മാ​ണ് പ്ര​തി​ശ്രു​ത വ​ധു​വി​നെ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം ന​ട​ന്ന​ത്.

യു​വ​തി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​നെ​ത്തി​യ കാ​മു​ക​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള യു​വാ​ക്ക​ളെ​യും ഇ​വ​ർ​ക്ക് ഒ​ത്താ​ശ ചെ​യ്ത ഡി​വൈ​എ​ഫ്ഐ​ക്കാ​രെ​യും നാ​ട്ടു​കാ​ർ കൈ​കാ​ര്യം ചെ​യ്തു. സം​ഘ​ർ​ഷ​ത്തി​ൽ വ​സ്ത്ര വ്യ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കും മ​ർ​ദ്ദ​ന​മേ​റ്റു.

അ​ടി ക​ല​ശ​ലി​നൊ​ടു​വി​ൽ പോ​ലീ​സ് എ​ത്തി പ്ര​തി​ശ്രു​ത വ​ര​നെ​യും വ​ധു​വി​നെ​യും ബ​ന്ധു​ക്ക​ളെ​യും കാ​മു​ക​നെ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു പ്ര​മു​ഖ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​റു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ​യും പാ​ല​ക്കു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ​യും വി​വാ​ഹം ഞാ​യ​റാ​ഴ്ച​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ട്ടു വ​ർ​ഷ​മാ​യി ഇ​വ​ർ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. യു​വാ​വ് പി​ന്നീ​ട് വി​ദേ​ശ​ത്ത് പോ​യി. ഈ ​സ​മ​യ​ത്താ​ണ് യു​വ​തി ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​യാ​യ യുവാവു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​ത്. ഇ​തി​നി​ടെ പാ​ല​ക്കു​ഴ സ്വ​ദേ​ശി ഗ​ൾ​ഫി​ൽ നി​ന്നു തി​രി​കെ​യെ​ത്തി​യ​തോ​ടെ പെ​ണ്‍​കു​ട്ടി​യു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം 20നാ​യി​രു​ന്നു വി​വാ​ഹ നി​ശ്ച​യം. യു​വ​തി​യി​ൽ നി​ന്നു വി​വ​രം അ​റി​ഞ്ഞ ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വ് ജോ​ലി ചെ​യ്തി​രു​ന്ന ഗു​ജ​റാ​ത്തി​ൽ നി​ന്നു വി​മാ​ന മാ​ർ​ഗം എ​ത്തി​യാ​ണ് യു​വ​തി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

ക​ല്യാ​ണ​സാ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വാ​ഹ വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ പ്ര​തി​ശ്രു​ത വ​ര​നും വ​ധു​വും വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് കാ​മു​ക​നു​ൾ​പ്പെ​ട്ട യു​വാ​ക്ക​ളു​ടെ സം​ഘം എ​ത്തി​യ​ത്. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ഇ​തു ചോ​ദ്യം ചെ​യ്ത​തോ​ടെ ത​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും പെ​ണ്‍​കു​ട്ടി അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് എ​ത്തി​യ​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

ഇ​വ​രെ ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ​യും ക​ട​യി​ലെ ജീ​വ​ന​ക്കാ​രെ​യും യു​വാ​ക്ക​ൾ മ​ർ​ദ്ദി​ച്ചു. ഇ​തി​നി​ടെ യു​വാ​ക്ക​ൾ​ക്കൊ​പ്പ​മെ​ത്തി​യ ഡി​വൈ​എ​ഫ്ഐ​ക്കാ​രും പു​റ​മെ നി​ന്നു​ള്ള ഓ​ട്ടോ​ക്കാ​രും കൂ​ടി​യെ​ത്തി​യ​തോ​ടെ വ്യ​പാ​ര സ്ഥാ​പ​ന​ത്തി​ൽ കൂ​ട്ട​യ​ടി​യാ​യി. സ്ഥാ​പ​ന അ​ധി​കൃ​തർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

പെ​ണ്‍​കു​ട്ടി​യു​ടെ അ​റി​വോ​ടെ​യാ​ണ് വി​വാ​ഹം നി​ശ്ച​യി​ച്ച​തെ​ന്നും ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​യെ വി​ളി​ച്ചു​വ​രു​ത്തി​യ​തെ​ന്നും അ​റി​ഞ്ഞ​തോ​ടെ ഡി​വൈ​എ​ഫ്ഐ​ക്കാ​ർ രം​ഗ​ത്തു നി​ന്നു പി​ൻ​മാ​റി.

സ്ഥാ​പ​ന​ത്തി​ലും റോ​ഡി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​തി​നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ, പ്ര​തി​ശ്രു​ത വ​ര​ൻ, കാ​മു​ക​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തെ​ന്ന് എ​സ്ഐ വി.​സി.​വി​ഷ്ണു​കു​മാ​ർ പ​റ​ഞ്ഞു. വീ​ട്ടു​കാ​ർ​ക്കൊ​പ്പം പോ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം തൊ​ടു​പു​ഴ​യി​ലെ ഷെ​ൽ​ട്ട​ർ ഹോ​മി​ലേ​ക്കു മാ​റ്റി.

Related posts