തലശേരി: ഞാനല്ല അത് ചെയ്തത്, സത്യാവസ്ഥ പുറത്തു വരും….മാതാപിതാക്കളേയും മകളേയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യയുടെ വാക്കുകളാണിത്.
കണ്ണൂര്‍ വനിതാ ജയിലില്‍ റിമാൻഡിൽ കഴിയുന്ന സൗമ്യ സഹതടവുകാരോടും ജയില്‍ ജീവനക്കാരോടുമാണ് താനല്ല ഈ കൊലപാതകങ്ങള്‍ ചെയ്തതെന്ന് പറഞ്ഞിട്ടുള്ളത്.
ജയിലില്‍ കുട നിര്‍മ്മിക്കുന്ന ജോലിയാണ് സൗമ്യ ചെയ്യുന്നത്. ദിവസം 63 രൂപ കൂലിയായി സൗമ്യക്ക് ലഭിക്കുന്നുണ്ട്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ സൗമ്യ കുട നിര്‍മാണം പഠിച്ചു.
എല്ലാവരോടും സൗമ്യമായി പെരുമാറുന്ന സൗമ്യ ഇതിനിടയില്‍ തന്നെ സഹതടവുകാരുടേയും ജീവനക്കാരുടേയും പ്രിയപ്പെട്ടവളായി മാറിയിട്ടുണ്ട്. ഒരു അഭിഭാഷകനൊഴിച്ച് സൗമ്യക്ക് ഇതുവരെ സന്ദര്‍ശകരായി ആരും എത്തിയിട്ടില്ല.