സമയം തികയുന്നില്ലെന്ന് പരാതി പറയുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത! ഇനിമുതല്‍ ഭൂമിയില്‍ ഒരു ദിവസം 25 മണിക്കൂര്‍ ഉണ്ടാകുമെന്ന് തെളിയിക്കുന്ന പഠന റിപ്പോര്‍ട്ട്

ചിലപ്പോഴൊക്കെ ഇരുപത്തിനാല് മണിക്കൂര്‍ തികയാത്തതായി തോന്നാറില്ലേ. സമയം തികയാത്തതുമൂലം ചില ജോലികളെങ്കിലും നാളേയ്ക്ക് മാറ്റി വയ്ക്കാറില്ലേ. ഒരു ദിവസത്തില്‍ കുറച്ചുകൂടി സമയമുണ്ടായിരുന്നെങ്കിലെന്നും തോന്നിയിട്ടില്ലേ. അങ്ങനെയെങ്കില്‍ സന്തോഷിക്കാനുള്ള സമയമായിരിക്കുന്നു. ഭൗമശാസ്ത്രഞ്ജരുടെ അഭിപ്രായ പ്രകാരം ദിവസത്തിന്റെ ദൈര്‍ഘ്യം കൂടാന്‍ പോവുന്നു.

ഭൂമിയില്‍ ഇനിമുതല്‍ ഒരു ദിവസം 25 മണിക്കൂര്‍ ഉണ്ടാകുമെന്ന് തെളിയിക്കുന്ന പഠന റിപ്പോര്‍ട്ടുകളാണ് പുറത്തെത്തിയിരിക്കുന്നത്. ചന്ദ്രനാണ് ഈ പ്രതിഭാസത്തിന് കാരണം. ചന്ദ്രന്‍ പതിയെ ഭൂമിയില്‍ നിന്നും അകലുന്നതാണ് ഇതിന് കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നൂറ് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ 18 മണിക്കൂറേ ഒരു ദിവസം ഉണ്ടായിരുന്നുള്ളു.

ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് അകലുന്നതോടെ ദിവസത്തിന്റെ ദൈര്‍ഘ്യം കൂടും. ഇതാണ് ഇപ്പോള്‍ 24 മണിക്കൂര്‍ നിന്നും 25 മണിക്കൂറാകാന്‍ കാരണം. നിലവില്‍ 3,84,000 കിമി അകലെയാണ് ചന്ദ്രന്‍. എന്നാല്‍ ഓരോ വര്‍ഷവും 3.82 സെന്റി മീറ്റര്‍ ദൂരത്തിലേക്ക് ചന്ദ്രന്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്.

കൊളംബിയ സര്‍വ്വകലാശാല, വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പഠനത്തിലാണ് ഈ വിവരങ്ങള്‍ വ്യക്തമായത്. അധികം താമസമില്ലാതെ തന്നെ ഈ പ്രതിഭാസം യാഥാര്‍ത്ഥ്യമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

Related posts