കണ്ണൂർ: മതഭ്രാന്തന്മാര് ആരാധനാലയങ്ങളെ ദുരുപയോഗംചെയ്തു നടത്തുന്ന കാട്ടാളത്തത്തിനെതിരായ വിശ്വാസികളുടെ പ്രാര്‍ഥനയാണ് ഇന്നലെ കണ്ണൂര്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കണ്ടതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ.
പ്രശസ്ത എഴുത്തുകാരനായ കെ.പി.രാമനുണ്ണി വിശ്വാസികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന പ്രതികരണത്തിന്റെ പ്രതീകമെന്നോണമാണ് ക്ഷേത്രത്തിൽ പ്രാര്‍ഥനായജ്ഞം നടത്തിയത്. എന്നാല്‍ ഇത്തരം പ്രാര്ഥനകളെപോലും അനുവദിക്കില്ലെന്ന നിലപാടിലാണ് ആര്‍എസ്എസും പരിവാർ സംഘടനകളും.
ഇത്തരം എതിര്‍പ്പുകളെ രാമനുണ്ണി ഉള്‍പ്പടെയുള്ളവര്‍ക്ക് അതിജീവിക്കാനായി. ഇത്തരം അതിജീവനം ഇനിയും ശക്തിപ്പെടണമെന്നും പി.ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.