പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം റൊമാനിയയുടെ സിമോണ ഹാലെപ്പ് ഫൈനലിൽ. മൂന്നാം സീഡായ സ്പെയിനിന്റെ ഗാർബിനെ മുഗുരുസയെയാണ് ഹാലെപ്പ് നേരിട്ടുള്ള സെറ്റുകൾക്ക് സെമിയിൽ കീഴടക്കിയത്. സ്കോർ: 6-1, 6-4.
തലേ ദിവസത്തെ മഴയ്ക്കുശേഷം പുരുഷ വിഭാഗം സിംഗിൾസ് പോരാട്ടത്തിനിറങ്ങിയ റാഫേൽ നദാലും യുവാൻ മാർട്ടിൻ ഡെൽ പൊട്രോയും സെമിയിൽ. ആദ്യ സെറ്റ് നഷ്ടമായശേഷം ശക്തമായി തിരിച്ചുവന്നാണ് നിലവിലെ ചാന്പ്യനായ നദാൽ സെമിയിലെത്തിയത്.
അർജന്റീനയുടെ ഡിയേഗോ ഷ്വാർട്സ്മാനെ 4-6, 6-3, 6-2, 6-2നാണ് നദാൽ കീഴടക്കിയത്. സെമിയിൽ നദാൽ അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പൊട്രോയെ നേരിടും. ഡെൽ പൊട്രോ 7-6, 5-7, 6-3, 7-5ന് മരീൻ സിലിച്ചിനെ പരാജയപ്പെടുത്തി.