വടക്കഞ്ചേരി: കാലവർഷം കനത്തതോടെ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലൂടെ വാഹനയാത്ര ദുർഘടമായി. ഫ്ളൈഓവർ പണികൾ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന വടക്കഞ്ചേരിയിലാണ് വാഹനക്കുരുക്ക് മണിക്കൂറുകളോളം നീളുന്നത്. ഇവിടെ ഫ്ളൈ ഓവറിനു ഇരുഭാഗത്തുമുള്ള സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ ചങ്ങലക്കണ്ണിപോലെ പോകുന്നത്.
സർവീസ് റോഡുതകർന്നു കുളംകണക്കെ ആയതിനാൽ വാഹനങ്ങൾ കുഴിയിലിറങ്ങി കയറിപോകാൻ വൈകുന്നതാണ് വാഹനക്കുരുക്കിനു വഴിവയ്ക്കുന്നത്. ഓരോദിവസവും ഇവിടെ ഈ കുരുക്ക് ഇനിമുറുകും. കുതിരാനിലും വാഹനക്കുരുക്ക് ക്ലേശകരമാക്കുന്നുണ്ട്.
ക്ഷേത്രംവഴി നിലവിലിലെ പഴയ റോഡിനു തുരങ്കഭാഗത്ത് വീതികുറവായതും വാഹനയാത്ര തടസപ്പെടുന്ന സ്ഥിതിയാണ്.റോഡുനിർമാണം താറുമാറായി കിടക്കുന്ന വഴക്കുംപാറ, പട്ടിക്കാട് എന്നിവിടങ്ങളിലും വാഹനയാത്ര സുഖകരമല്ല.