കാസര്‍ഗോഡ് കാഞ്ഞങ്ങാട് 44കാരനൊപ്പം ഭര്‍തൃമതിയായ യുവതി ഒളിച്ചോടി. ഗള്‍ഫുകാരനായ അക്കൗണ്ടിന്റെ ഭാര്യയാണ് ഒളിച്ചോടിയത്. ഇതിനുശേഷം ഇവര്‍ ഭര്‍ത്താവിന് അയച്ച വാട്‌സാപ്പ് സന്ദേശം കിട്ടുകയും ചെയ്തു. ഒപ്പം കൊണ്ടുപോയ കുട്ടിയെ തിരികെ നല്കാമെന്ന് യുവതി ഭര്‍ത്താവിനോട് പറയുന്നു. യുവതിയെ കൊണ്ടുപോയ കാമുകനും ഭര്‍ത്താവിന് ഓഡിയോ സന്ദേശം അയച്ചിട്ടുണ്ട്.
സന്ദേശത്തിലെ വിവരങ്ങള്‍ ഇങ്ങനെ- ഞാന്‍ പോകുന്നു. അന്വേഷിച്ചു വരേണ്ട. കൊച്ചിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ആവാം. പക്ഷെ, അതിന് 18 വയസ് കഴിഞ്ഞാലല്ലേ കൊച്ചിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ. ഇനി നിങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ വയ്യ. അഞ്ചാറു വര്‍ഷമായില്ലേ ഞാന്‍ സഹിക്കുന്നു. ഇനി ശരിയാവില്ല. നിങ്ങള്‍ക്ക് ഒരു കാരണവശാലും മാറ്റം വരുത്താനാവില്ല. പിന്നെ ഞാനെന്താ ചെയ്യേണ്ടത്. ഞാനിങ്ങനെ പാവ പോലെ ജീവിച്ചിട്ടൊന്നും കാര്യമില്ലല്ലോ. ഇനിയെന്തായാലും എനിക്ക് പറ്റില്ല. നിങ്ങളുടെ വീട്ടില്‍ വലിഞ്ഞ് കയറി വരാനും എനിക്ക് വയ്യ. അവിടെയുള്ളവരുടെ മുഖം കാണാനും വയ്യ. നിങ്ങള്‍ക്ക് എന്താണെന്നുവച്ചാല്‍ ഇഷ്ടംപോലെ ചെയ്തോ. കേസ് കൊടുത്താല്‍ ഞാന്‍ ഡിവോഴ്സ് നോട്ടീസ് അയക്കും’.
കാമുകന്റെ ശബ്ദ സന്ദേശം ഇങ്ങനെ’ ര……പറയണതില് എനിക്ക് വിഷമമുണ്ട്. പക്ഷെ നിന്നോട് വിഷമം കാണിക്കേണ്ട ആവശ്യുല്ലെന്നാ എനിക്ക് തോന്നണേ. സുനിത ഞാനുമായിട്ട് ഇഷ്ടത്തിലാ ഞങ്ങളുടെ ഇഷ്ടം തുടങ്ങിയിട്ട് കൊറേ നാളായി. ഇന്ന് രാവിലെ മുതല് അവള്‍ കൊച്ചുമായി വന്നു നില്‍ക്കണാ, എന്നോട് എങ്ങോട്ടെങ്കിലും കൊണ്ടുപോ എന്നു പറഞ്ഞോണ്ട് നീ വരുന്നതിന് മുമ്പേന്നും പറഞ്ഞു. അപ്പോ വേറെ ഒരു നിവര്‍ത്തിയുമില്ല. എനിക്കും ആരുമില്ലല്ലോ.
അപ്പോ ഞാനവളെ കൊണ്ടുപോകാ… വെറുതേ കേസും ബഹളൊക്കെയായിട്ട് സ്വയം നാറാം എന്നല്ലാണ്ട് വേറെ ഒരു പ്രയോജനവുമില്ല. കേസ് കൊടുത്ത് കഴിഞ്ഞാ അവള് ഡിവോഴ്സ് പെറ്റീഷന്‍ കൊടുക്കും. പിന്നെ ഞങ്ങളെ അന്വേഷിക്കേണ്ട ഞങ്ങളെന്തായാലും ഒരു മൂന്നാല് മാസത്തേക്ക് സ്ഥലത്തുണ്ടാവില്ല. കേരളത്തിലെന്നല്ല മിക്കവാറും ഇന്ത്യയില്‍ തന്നെ കാണില്ല ഒരു 10 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടും. അതുകൊണ്ട് ഏ.. 10 ദെവസൊന്നും വേണ്ട മോനേ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഞാന്‍ ഇന്ത്യ വിടും. ഞങ്ങളൊരുമിച്ച്. അപ്പോ വെറുതേ അതിന് ഒരു വഴക്കും വക്കാണവും ഉണ്ടാക്കാന്‍ നിക്കണ്ട. നീയും സ്വയം നാറാന്‍ നിക്കണ്ട കേട്ടോ. ശരിയെന്നാ….’ അതേസമയം തന്റെ നാലുവയസുള്ള കുട്ടിയെ തിരികെ കിട്ടിയാല്‍ മതിയെന്ന് യുവാവ് പറയുന്നു.