രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് രാവിലെ എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും വച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരായ പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്.
കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനും യുവ എംഎല്‍എമാരും ശക്തമായ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേരള കോണ്‍ഗ്രസ് -എമ്മിനു ലഭിച്ച രാജ്യസഭ സീറ്റില്‍ പാര്‍ട്ടി വൈസ് ചെയര്‍മാനും കോട്ടയം എംപിയുമായ ജോസ് കെ. മാണിയാണ് സ്ഥാനാര്‍ഥിയാകുന്നത്.