രാ​ജ്യ​സ​ഭ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെട്ടു;  പ്രവർത്തകരുടെ   പ്ര​തി​ഷേ​ധം അ​തി​ര് ക​ട​ക്ക​രു​തെ​ന്ന്  എം.​എം.​ഹ​സൻ

തി​രു​വ​നന്ത​പു​രം: രാ​ജ്യ​സ​ഭ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സൻ. മാ​ണി​യെ തി​രി​കെ കൊ​ണ്ടു വ​രു​ന്ന കാ​ര്യം എ​ല്ലാ​വ​രും അ​റി​ഞ്ഞി​രു​ന്നു​വെ​ന്നും കെ​പി​സി​സി​യി​ലും രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യി​ലും ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തി​രു​ന്നു​വെ​ന്നും ഹ​സൻ വ്യ​ക്ത​മാ​ക്കി.

വ​രു​ന്ന ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് വ​ൻ വീ​ഴ്ച ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ തീ​രു​മാ​നം എ​ടു​ത്ത​ത്. വേ​ദ​ന​യോ​ടെ​യാ​ണ് താ​നു​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് രാ​ജ്യ​സ​ഭ സീ​റ്റ് വി​ട്ടു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ്ര​വ​ർ​ത്ത​ക​രു​ടെ വികാരം ഉൾക്കൊള്ളുന്നു വെന്നും പ്ര​തി​ഷേ​ധം അ​തി​ര് ക​ട​ക്ക​രു​തെ​ന്നും ഇ​ത് പാ​ർ​ട്ടി​ക്ക് ദോ​ഷം ചെ​യ്യു​മെ​ന്നും ഹ​സൻ പ​റ​ഞ്ഞു.

ര​ഹ​സ്യ തീ​രു​മാ​ന​ങ്ങ​ൾ അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ എ​ടു​ക്കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ​യും മു​ന്ന​ണി​യു​ടെ​യും ന​ല്ല​തി​ന് വേ​ണ്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 11,12 തീ​യ​തി​ക​ളി​ൽ രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി ചേ​രും.

Related posts