പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലിൽ നിലവിലെ ചാന്പ്യനും ലോക ഒന്നാം നന്പർ താരവുമായ സ്പെയിനിന്റെ റാഫേൽ നദാലും ഓസ്ട്രിയയുടെ ഡൊമിനിക് തീമും ഏറ്റുമുട്ടും.
11-ാം ഫ്രഞ്ച് ഓപ്പൺ കിരീടത്തിനായി ലക്ഷ്യംവയ്ക്കുന്ന നദാൽ സെമിയിൽ അർജന്റീനയുടെ ഹ്വാൻ മാർട്ടിൻ ഡെൽപൊട്രോയെയാണ് കീഴടക്കിയത്. സ്കോർ: 6-4, 6-1, 6-2.
സെമിയില്‍ ഇറ്റലിയുടെ മാര്‍ക്കോ ചെക്കിനാറ്റോയെ കീഴടക്കിയാണ് തീം കലാശപ്പോരാട്ടത്തിനു യോഗ്യത കരസ്ഥമാക്കിയത്. സ്കോര്‍: 7-5, 7-6(12-10), 6-1. ടൈബ്രേക്കറിലൂടെയായിരുന്നു ഓസ്ട്രിയന്‍ താരം രണ്ടാം സെറ്റ് നേടിയത്. ആറ് എയ്സുകള്‍ ഓസ്ട്രിയന്‍ താരത്തിന്റെ റാക്കറ്റില്‍നിന്ന് പാഞ്ഞപ്പോള്‍ ചെക്കിനാറ്റോ മൂന്നെണ്ണം പായിച്ചു.
വനിതാ ഫൈനല്‍ ഇന്ന്
വനിതാ വിഭാഗം സിംഗിള്‍സ് ജേതാവിനെ ഇന്ന് അറിയാം. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് നടക്കുന്ന മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം റൊമാനിയയുടെ സിമോണ ഹാലെപ്പ് പത്താം സീഡായ അമേരിക്കയുടെ സ്ലോവാൻ സ്റ്റീഫൻസിനെ നേരിടും. കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ ജേതാവാണ് സ്റ്റീഫൻസ്. എന്നാല്‍, ഒരു ഗ്രാന്‍സ്ലാമും നേടാതെ ലോക ഒന്നാം നമ്പര്‍ അലങ്കരിക്കുന്ന താരമാണ് ഹാലെപ്പ്.