യ​ഥാ​ർ​ഥ മ​ത-​ആ​ത്മീ​യ വി​ശ്വാസി​ക്ക് തീ​വ്ര​വാ​ദി​യാ​കാ​ൻ സാ​ധി​ക്കി​ല്ല: എം​പി

കൊ​ല്ലം: മ​ത – ആ​ത്മീ​യ വി​ശ്വ​സ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ ശ​രി​യാ​യ അ​ർ​ഥ​ത്തി​ൽ ഗ്ര​ഹി​ക്കു​ക​യും ഹൃ​ദ​യ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളു​ക​യും ചെ​യ്യു​ന്ന ഏ​തൊ​രു വി​ശ്വാ​സി​ക്കും തീ​വ്ര ചി​ന്ത മ​ന​സി​ൽ ജ​നി​ക്കി​ല്ലെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നാ​ഷ​ണ​ൽ മു​സ്ലിം കൗ​ണ്‍​സി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ത​സൗ​ഹാ​ർ​ദ സ​മ്മേ​ള​ന​വും ഇ​ഫ്താ​ർ സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ത്തി​ന് നി​ദാ​ന​മാ​യി​ട്ടു​ള്ള​ത് മ​ത​തീ​വ്ര​വാ​ദ​മാ​ണ്.

ഇ​തി​ന് വി​രാ​മം കു​റി​ക്കാ​ൻ പ​രി​ശു​ദ്ധ ഖു​ർ-​ആ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ത്മീ​യ ആ​ശ​യ​ങ്ങ​ൾ ശ​രി​യാ​യി ജീ​വി​ത​ത്തി​ൽ പ​രി​പാ​ലി​ക്കാ​ൻ നാം ​സ​ന്ന​ദ്ധ​മാ​വു​ക എ​ന്ന​താ​ണ് ഏ​ക പോം​വ​ഴി.ജീ​വി​ത​കാ​ലം മു​ഴു​വ​ൻ അ​ത്ത​രം ഒ​രു അ​വ​സ്ഥ പ്ര​ധാ​നം ചെ​യ്യാ​ൻ നോ​ന്പ്് കാ​ലം പ്ര​ചോ​ദ​നം ന​ൽ​ക​ട്ടെ​യെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​റ​ഹിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഷാ​ന​വാ​സ്ഖാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​ഡി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​രാ​മ​ഭ​ദ്ര​ൻ, കെ​പി​സി​സി നി​ർ​വാ​ഹ​സ​മി​തി അം​ഗം കോ​യി​വി​ള രാ​മ​ച​ന്ദ്ര​ൻ, ഫാ.ഡോ.​ഭാ​നു​സാ​മു​വ​ൽ, ഫാ. ​സു​ഗു​ണ്‍ ലി​യോ​ണ്‍, എ​സ്.​സു​വ​ർ​ണ കു​മാ​ർ, സം​ഘ​ട​നാ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ.​എം.​അ​സ്ലം, ന​ജു​മു​ദീ​ൻ മൗ​ല​വി, ഗീ​താ​കൃ​ഷ്ണ​ൻ, ല​ത്തീ​ഫ് ഒ​റ്റ​തെ​ങ്ങി​ൽ എം.​ഇ​ബ്രാ​ഹിം കു​ട്ടി, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ്, എ.​ജം​ങ്കീ​ഷ്ഖാ​ൻ​കു​രീ​പ്പു​ഴ ഷാ​ന​വാ​സ്, അ​ർ​ത്തീ​യി​ൽ അ​ൻ​സാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts