മലയാളികളുള്‍പ്പെടെയുള്ള നോണ്‍ വെജിറ്റേറിയന്‍സിന്റെ ഇഷ്ടവിഭവമാണ് കൂന്തല്‍ അഥവാ കണവ. എന്നാല്‍ കണവ കഴിച്ച ദക്ഷിണ കൊറിയയിലെ 63 വയസുകാരിയായ സ്ത്രീയ്ക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. വായ്ക്കകത്തെ തടിപ്പും വേദനയും കൂടിയപ്പോഴാണ് ഇവര്‍ ഡോക്ടറുടെ അടുക്കല്‍ ചികില്‍സ തേടിയെത്തിയത്. നാക്കിലും മോണയിലുമായി നെന്മണി പോലെ പന്ത്രണ്ടോളം ചെറിയ തടിപ്പുകളാണ് കണ്ടത്.
ഇവരുടെ വായ്ക്കകം പരിശോധിച്ച ഡോക്ടറെപ്പോലും ഞെട്ടിക്കുന്നതായിരുന്നു ആ കണ്ടെത്തല്‍.കണവയുടെ ജീവനുള്ള ബീജക്കൂട്ടങ്ങളായിരുന്നു സ്ത്രീയുടെ വായ്ക്കകത്ത് വളര്ന്നുതുടങ്ങിയിരുന്നത്. നന്നായി ചൂടാക്കാതെയും വൃത്തിയാക്കാതെയും കണവ കഴിച്ചതാണു കുഴപ്പമായത്.
മരിക്കാതെ ശേഷിച്ച ബീജങ്ങള്‍ സ്ത്രീയുടെ വായിലെ ശ്ലേഷ്മ സ്തരത്തിനുള്ളില്‍ സുരക്ഷിതസ്ഥാനം കണ്ടെത്തി കടിച്ചുതൂങ്ങുകയായിരുന്നു. എന്തായാലും സംഭവം ഹിറ്റായതോടെ പരാന്നഭോജികളെ സംബന്ധിച്ച പഠനത്തില്‍ ഈ സംഭവം ഉള്‍പ്പെടുത്തിയിട്ടുണ്ട്.