കണ്ണൂർ :ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശയനപ്രദിക്ഷിണ സമര പ്രതിഷേധത്തിന്റെ പേരിൽ ബിജെപി- ഹിന്ദു ഐക്യവേദി പ്രവർത്തകർക്കെതിരെ കള്ളക്കേസെടുത്ത വളപട്ടണം പോലിസ് നടപടിയിൽ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ്കുമാർ പ്രതിഷേധം രേഖപ്പെടുത്തി.
കെ.പി.രാമനുണ്ണി ഇസ്ലാമിക തീവ്രവാദികളുടെ പടച്ചട്ടയണിഞ്ഞ് പ്രവർത്തിക്കുന്ന ആളാണ്. ജിഹാദികൾ കേരളത്തിൽ വാടസ് ആപ്പ് വഴി ഹർത്താൽ നടത്തിയപ്പോൾ അവർക്ക് അനുകൂലമായ നിലപാടായിരുന്നു രാമനുണ്ണിയുടേത്. ക്ഷേത്രങ്ങളെയും ഭക്തരെയും അപമാനിക്കാനുള്ള ശ്രമം തുടർന്നാൽ രാമനുണ്ണിക്കും സിപിഎമ്മിനും എതിരെ ശക്തമായ പ്രതിഷേധം രൂപപ്പെടുമെന്നും വിനോദ് കുമാർ പറഞ്ഞു.