മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാറിലെ നാലു മരയ്ക്കാർമാരിൽ ഒന്നാമനെ നടൻ മധു അവതരിപ്പിക്കും. സിനിമയുടെ അണിയറ പ്രവർത്തകരാണ് ഈ വിവരം പുറത്തുവിട്ടത്. രണ്ട് മൂന്ന് മരയ്ക്കാർമാരെ കണ്ടെത്താനുള്ള തിരക്കിലാണ് അണിയറ പ്രവർത്തകരെന്നും അറിയാൻ സാധിക്കുന്നു.
അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവരുമായും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഒന്നും സ്ഥിരീകരിക്കുവാനായിട്ടില്ല. നൂറു കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി. കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് എന്നിവരാണ്.