തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുകൊടുത്തതിനേത്തുടർന്ന് കോണ്‍ഗ്രസിലുണ്ടായ കലാപാന്തരീക്ഷം തുടരുന്നു. ഇതിനിടെ പാർട്ടി ഉന്നതാധികാര സമിതിയായ കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേരുന്നതിനെതിരെ കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ രംഗത്തെത്തി
രാഷ്ട്രീയകാര്യ സമിതി യോഗം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും വാർത്തകൾ സൃഷ്ടിക്കാനായിരിക്കും പലർക്കും താത്പര്യമെന്നും വാഴക്കൻ പറഞ്ഞു. പാർട്ടി എക്സിക്യൂട്ടീവ് ഉടൻ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.