മെഡിക്കൽ കോളജിലെ രോഗികളു‌െട മക്കൾക്ക് നവജീവൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു

കോ​ട്ട​യം : കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ,ബാ​ഗ്, കു​ട, നോ​ട്ട് ബു​ക്ക് എ​ന്നി​വ​യ​ട​ങ്ങി​യ പ​ഠ​നോ​പ​ക​ര​ണ കി​റ്റ് ന​വ​ജീ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.  ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ജോ​സ് ജോ​സ​ഫ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ന​വ​ജീ​വ​ൻ ട്ര​സ്റ്റി പി.​യു.​തോ​മ​സ് ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി. ഫാ.​തോ​മ​സ് മ​തി​ല​കം, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ടി.​കെ.​ജ​യ​കു​മാ​ർ, ഗാ​ന്ധി​ന​ഗ​ർ എ​സ്.​ഐ. അ​നൂ​പ് ജോ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വൃ​ക്ക, കാ​ൻ​സ​ർ, എ​ന്നീ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ​യും, ദീ​ർ​ഘ​കാ​ല​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യ രോ​ഗി​ക​ളു​ടെ​യും മ​ക്ക​ൾ​ക്കാ​ണ് കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്. കോ​ട്ട​യം സി ​എം​ഐ സെ​ന്‍റ് ജോ​സ​ഫ്സ് പ്രൊ​വി​ൻ​ഷ്യാ​ൾ ഹൗ​സു​മാ​യി ചേ​ർ​ന്നാ​ണ് പ​ഠ​നോ​പ​ക​ര​ണ കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്.

Related posts