തൃപ്പൂണിത്തുറ: സ്വകാര്യ ലോഡ്ജിൽ മോഷണശ്രമത്തിനിടെ പിടിയിലായ തമിഴ് യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പുതുച്ചേരി സ്വദേശി രഞ്ജിത്ത് (28) ആണ് പോലീസ് പിടിയിലായത്. മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജിൽ നിന്നും 3000രൂപ വിലയുള്ള വാച്ച് മോഷ്ടിക്കുന്നതിനിടെ ആണ് ഹോസ്റ്റൽ വാർഡന്റെ സമയോജിത ഇടപെടൽ മൂലം രഞ്ജിത്ത് പിടിയിലായത്.
വാച്ചു മോഷ്ടിച്ച ശേഷം സമീപത്തു ഒളിക്കാൻ ശ്രമിച്ച രഞ്ജിത്തിനെ കണ്ടു സംശയം തോന്നിയ വാർഡൻ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ആണ് ഇയാൾ പിടിയിലായത്. സംസ്ഥാനത്തിന് അകത്തുംപുറത്തും നിരവധി മോഷണ കേസുകളിൽ പ്രതിയാണ് രഞ്ജിത്ത് എന്നു പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി മറ്റു മോഷണ കേസുകൾ കൂടി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.