കൊട്ടാരക്കര: താലൂക്കിലെ റേഷൻ കടകളിൽ കാർഡുടമകൾക്കും അതിൽ ഉൾപ്പെട്ട അംഗങ്ങൾക്കും ഇ പോസ് യന്ത്രം വഴി ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി താലൂക്ക് സപ്ലൈ ഓഫീസർ എസ്.എ. സെയ്ഫ് അറിയിച്ചു.
റേഷൻ കാർഡും ആധാർ കാർഡുമായി ബന്ധപ്പെട്ട വ്യക്തി റേഷൻ കടയിൽ എത്തി ഈ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനകം ആധാർ ബന്ധിപ്പിച്ചവർ ഇത് ചെയ്യേണ്ടതില്ല.
ഇപോസ് വഴി ബന്ധിപ്പിക്കുന്ന ആധാർ നമ്പരുകൾ സപ്ലൈ ഓഫീസിലെ ഇ- കെവൈസി സംവിധാനം വഴി ഉടൻ തന്നെ ക്രമീകരിക്കുന്നതിനാൽ പിറ്റേ ദിവസം മുതൽ വിരൽ പതിച്ച് റേഷൻ വാങ്ങാനാവും. ഇത് സംബന്ധിച്ച് റേഷൻ വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജൂണിലെ റേഷൻ സാധനങ്ങളുടെ വിതരണം തുടങ്ങിയിട്ടുണ്ട്. ബിൽ ചോദിച്ചു വാങ്ങാൻ റേഷൻ കാർഡുടമകൾ തയാറാകണമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.