കൊല്ലം: കശുവണ്ടി മേഖലയിലെ തൊഴിൽ സ്തംഭനത്തിന് പരിഹാരം കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത് വിളിച്ചു ചേർത്ത യോഗം പ്രഹസന്നമായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു.
കശുവണ്ടി മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി അധികാരത്തിൽ വന്നാൽ 30 ദിവസത്തിനകം പരിഹരിക്കുമെന്ന് പറഞ്ഞ് കശുവണ്ടി തൊഴിലാളികളുടേയും കശുവണ്ടി വ്യവസായികളുടേയും വോട്ട് വാങ്ങി അധികാരത്തിൽ വന്ന് രണ്ട് വർഷം പൂർത്തിയായിട്ടും കശുവണ്ടി മേഖല നിശ്ചലമാണ്.
ഈ സർക്കാരിന് കശുവണ്ടി മേഖലയിൽ ഇതുവരെ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞിട്ടില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അടഞ്ഞു കിടന്ന കശുവണ്ടി ഫാക്ടറികൾ അതേപടി ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. കശുവണ്ടി വ്യവസായം നടത്തിയിരുന്ന വ്യവസായികളും ഇപ്പോൾ പിന്നോക്കം പോയിരിക്കുകയാണ്.
ചെറുകിട ഇടത്തരം കശുവണ്ടി വ്യവസായികൾക്ക് ബാങ്കുകളിൽ നിന്നും ലഭിച്ചുക്കൊണ്ട രുന്ന വ്യവസായം ലോണ് നൽകാത്ത അവസ്ഥയിലാണ്. അതീവ ഗൗരവ സാഹചര്യം കശുവണ്ടി മേഖലയിൽ നിലനിൽക്കുന്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകക്ഷി നേതാക്കളും തിരുവനന്തപുരത്തും കൊല്ലത്തും ചർച്ചകൾ നടത്തി തൊഴിലാളികളെ കബളിപ്പിക്കുന്നതല്ലാതെ കശുവണ്ടി വ്യവസായത്തെ രക്ഷിക്കാനുള്ള ഒരു പദ്ധതിയും ഈ സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നില്ലായെന്നും എംപി കുറ്റപ്പെടുത്തി.
രണ്ട ു വർഷക്കാലമായി കശുവണ്ടി തൊഴിലാളികളെ പട്ടിണിക്കിട്ടിരിക്കുന്ന ഇടതുപക്ഷ സർക്കാർ അടുത്ത വർഷം നടക്കാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട ് കൊല്ലം ജില്ലയിൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ നടത്തുന്ന ചെപ്പടി വിദ്യയാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നടത്തുന്ന പരിഹാരം കാണാത്ത ചർച്ചകളെന്നും എംപി കുറ്റപ്പെടുത്തി.
കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചപ്പോൾ ജില്ലയിലെ എംപിമാർ, എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ വിളിക്കാതിരുന്നതിൽ കടുത്ത പ്രതിഷേധമുണ്ടെന്നും എംപി പറഞ്ഞു.കശുവണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ ഇനിയും അലംഭാവം കാണിച്ചാൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകാൻ നിർബന്ധിതമാകുമെന്നും കൊടിക്കുന്നിൽ സുരേഷ് മുന്നറിയിപ്പ് നൽകി.