ഇ​ട​തു​പ​ക്ഷ​ത്തി​ന് ദി​ശാ​ബോ​ധം ന​ല്‍​കാ​ന്‍ സി​പി​ഐ പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന് ക​ഴി​ഞ്ഞെന്ന് കാ​നം

കൊ​ല്ലം: ഇ​ട​തു​പ​ക്ഷ​ത്തി​ന് ദി​ശാ​ബോ​ധം ന​ല്‍​കാ​ന്‍ ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ന് ക​ഴി​ഞ്ഞു​വെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍ പൊ​തു​ജ​ന അം​ഗീ​കാ​രം ല​ഭി​ച്ച​തും ജ​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്ത​തും സി​പി​ഐ​യു​ടെ രാ​ഷ്ട്രീ​യ പ്ര​മേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി, സം​ഘ​പ​രി​വാ​ര്‍ ശ​ക്തി​ക​ളെ ചെ​റു​ക്കാ​ന്‍ ഭ​ര​ണ​ഘ​ട​ന​യും ജ​നാ​ധി​പ​ത്യ​വും സം​ര​ക്ഷി​ക്കാ​ന്‍ വി​ശാ​ല ജ​ന​കീ​യ പൊ​തു​വേ​ദി ഉ​യ​ര്‍​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്ന് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഇ​ക്കാ​ര്യ​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​വ​ര്‍ ധാ​രാ​ളം. അ​വ​രി​ല്‍ സു​ഹൃ​ത്തു​ക്ക​ളും ശ​ത്രു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. ചി​ല​ര്‍ സി​പി​ഐ പ​ഴ​യ നി​ല​പാ​ടി​ലേ​യ്ക്ക് തി​രി​ച്ചു​പോ​കു​ന്നു​വെ​ന്ന് പ്ര​ച​രി​പ്പി​ച്ചു. മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലും വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പൊ​തുസ്ഥാ​നാ​ര്‍​ഥിയു​ണ്ടാ​യി. ഇ​ത് സി​പി​ഐ​യു​ടെ ആ​ശ​യ​ത്തി​ന് ല​ഭി​ച്ച സ്വീ​കാ​ര്യ​ത​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​ഐ 23ാം കോ​ണ്‍​ഗ്ര​സി​ന്‍റെ തീ​രു​മാ​ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​ന് ചേ​ര്‍​ന്ന ദ​ക്ഷി​ണ മേ​ഖ​ലാ ജ​ന​റ​ല്‍​ബോ​ഡി​യി​ല്‍ പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന് മു​മ്പ് ന​ട​ന്ന ദേ​ശീ​യ കൗ​ണ്‍​സി​ല്‍ നി​ല​വി​ലു​ള്ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ശ​ത്രു​വി​നെ​തി​രെ പോ​രാ​ടേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം എ​ടു​ത്തു​പ​റ​യു​ക​യു​ണ്ടാ​യി. ഫാ​സി​സ്റ്റ് ശ​ക്തി​ക​ള്‍​ക്കെ​തി​രെ​യു​ള്ള കൂ​ട്ടാ​യ്മ​യെ ബ​ദ​ല്‍ രാ​ഷ്ട്രീ​യ സ​ഖ്യ​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്കേ​ണ്ട. ദേ​ശീ​യ ത​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യം വേ​ണ​മെ​ന്ന് പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് പ​റ​യു​ന്നി​ല്ല.

സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യ​ങ്ങ​ള്‍ രൂ​പം​കൊ​ള്ളു​ന്ന​ത്. ഒ​രു കാ​ല​ത്തും ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക്ക് ദേ​ശീ​യ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പ്രാ​ദേ​ശി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ള്ള സ​ഖ്യം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നി​ല​വി​ലു​ള്ള സാ​ധ്യത ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ജ​ന​കീ​യ സ്വാ​ധീ​നം വ​ള​ര്‍​ത്താ​നും പാ​ര്‍​ശ്വ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ​യും അ​വ​കാ​ശ പോ​രാ​ട്ടം വ​ള​ര്‍​ത്തി​ക്കൊ​ണ്ടു​വ​രാ​നും പ​രി​ശ്ര​മി​ക്കു​ക​യാ​ണ് പാ​ര്‍​ട്ടി​യു​ടെ ക​ട​മ. ഇ​ക്കാ​ര്യ​ത്തി​ലു​ള്ള സം​ഘ​ട​നാ​ദൗ​ര്‍​ബ​ല്യ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ടു​പോ​ക​ണം. പാ​ര്‍​ട്ടി​യെ ജ​ന​കീ​യ പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് അ​ഭ്യ​ര്‍​ഥിച്ചു. രാ​ഷ്ട്രീ​യ​മാ​യും സം​ഘ​ട​നാ​പ​ര​മാ​യും ഏ​റ്റ​വു​മ​ധി​കം ഐ​ക്യം പ്ര​ക​ട​മാ​യ​താ​ണ് കൊ​ല്ലം സ​മ്മേ​ള​ന​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി ഇ​പ്പോ​ഴേ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. എ​ല്ലാ വി​മ​ര്‍​ശ​ന​ങ്ങ​ളു​ടെ​യും മു​ന​യൊ​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​മ്പി​ച്ച പ​ര​സ്യ​ങ്ങ​ള്‍ വി​വി​ധ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​അ​പ​ക​ടം മു​ന്നി​ല്‍ ക​ണ്ട് ഇ​പ്പോ​ഴേ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സം​ഘ​ട​നാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ പാ​ര്‍​ട്ടി സ​ഖാ​ക്ക​ളോ​ട് അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥിച്ചു.

ഫാ​സി​സ്റ്റ് സം​ഘ​ട​ന​യാ​യ ആ​ര്‍​എ​സ്എ​സി​ന്‍റെ ജ​നാ​ധി​പ​ത്യ​മു​ഖ​മാ​ണ് ബി​ജെ​പി. ഹി​റ്റ്‌​ല​ര്‍ തു​ട​ക്ക​ത്തി​ല്‍ സ്വീ​ക​രി​ച്ച അ​തേ ത​ന്ത്ര​മാ​ണ് ഇ​വ​രും പി​ന്തു​ട​രു​ന്ന​ത്. ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും നി​യ​ന്ത്രി​ക്കു​ന്ന​ത് ആ​ര്‍​എ​സ്എ​സാ​ണ്. എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​വ​ര്‍ കൈ​ക​ട​ത്തു​ന്നു. പോ​ണ്ടി​ച്ചേ​രി കോ​ണ്‍​ഗ്ര​സ് പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ല്‍ വ​രാ​ന്‍​പോ​കു​ന്ന ഈ ​അ​പ​ക​ടം ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു.

നി​ല​വി​ലു​ള്ള ഭ​ര​ണം കൂ​ടു​ത​ല്‍ ഫാ​സി​സ്റ്റ് പ്ര​വ​ണ​ത​ക​ളി​ലേ​യ്ക്ക് നീ​ങ്ങു​മെ​ന്ന് അ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച​ത് തി​ക​ച്ചും ശ​രി​യാ​ണെ​ന്ന് ഇ​പ്പോ​ള്‍ ബോ​ധ്യമാ​യി. വാ​ഗ്ദാ​ന ലം​ഘ​ന​ങ്ങ​ളു​ടെ നാ​ല് വ​ര്‍​ഷ​മാ​ണ് പി​ന്നി​ട്ട​ത്. കൃ​ഷി​ക്കാ​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍, വ​നി​ത​ക​ള്‍, ദ​ളി​ത് ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള്‍, യു​വാ​ക്ക​ള്‍, വി​ദ്യാ​ര്‍​ഥിക​ള്‍ തു​ട​ങ്ങി സ​മ​സ്ത ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ്ര​ശ്‌​ന​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച കേ​ന്ദ്ര സ​ര്‍​ക്കാ​രാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​മൊ​ട്ടാ​കെ സ​ഞ്ച​രി​ക്കു​ന്ന നാ​ല് പ്ര​ച​ര​ണ​ജാ​ഥ​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ പാ​ര്‍​ട്ടി ദേ​ശീ​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് തീ​രു​മാ​നി​ച്ചു. ഒ​ക്‌​ടോ​ബ​റി​ല്‍ ഈ ​ജാ​ഥ​ക​ള്‍ ഡ​ല്‍​ഹി​യി​ല്‍ പ്ര​ക​ട​ന​ത്തോ​ടെ സ​മാ​പി​ക്കും. 20 ന് പെ​ട്രോ​ള്‍ വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ ദേ​ശീ​യ പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related posts