ഒ​ഡീ​ഷ സ്വ​ദേ​ശി​യു​ടെ കൊ​ല​പാ​ത​കം; അറസ്റ്റിലായ നാലു ഒഡീഷ സ്വദേശികളുടെ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി

വ​ള​പ​ട്ട​ണം: കീ​രി​യാ​ട് പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ലെ സൂ​പ്പ​ർ​വൈ​സ​റാ​യി​രു​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി പ്ര​ഭാ​ക​ർ ദാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു നാ​ലു ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളു​ടെ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ ഗോ​ണേ​ശ് നാ​യി​ക്ക്, തൂ​ഫാ​ൻ പ്ര​ദാ​ൻ, രാ​ജേ​ഷ് ബാ​ര, പ്ര​ശാ​ന്ത് സേ​ത്തി എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഒ​ഡീ​ഷ​യി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

എ​എ​സ്പി അ​ര​വി​ന്ദ് സു​കു​മാ​ർ, വ​ള​പ​ട്ട​ണം സി​ഐ എം. ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളു​മാ​യി ഒ​ഡീ​ഷ​യി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി വ​ള​പ​ട്ട​ണ​ത്ത് എ​ത്തി​ച്ച പ്ര​തി​ക​ളു​മാ​യി സം​ഘം ഇ​ന്നു രാ​വി​ലെ കീ​രി​യാ​ട്ടെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​റ്റും എ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ഴി​ഞ്ഞ 19ന് ​അ​ർ​ധ​രാ​ത്രി​യാ​ണ് കീ​രി​യാ​ട്ടെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും ക​ൺ​മു​ന്നി​ൽ​വ​ച്ച് പ്ര​ഭാ​ക​ർ ദാ​സ് കു​ത്തേ​റ്റ് മ​രി​ച്ച​ത്.

Related posts