തൃശൂർ: സംസ്ഥാനത്തു കഴിഞ്ഞ ജനുവരിക്കുശേഷം കാണാതായതായി പരാതി ലഭിച്ച 3416 പേരിൽ 3069 പേരേയും കണ്ടെത്താൻ കഴിഞ്ഞതായി പോലീസ് അറിയിച്ചു. ഇനിയും കണ്ടെത്താൻ അവശേഷിക്കുന്ന 347 പേർക്കായി അന്വേഷണം ഉൗർജിതമാക്കാൻ ഡിജിപി നിർദേശം നൽകി. ചിട്ടയോടെയും മികവോടെയുമുള്ള അന്വേഷണം നടത്തിയതുകൊണ്ടാണ് ഇത്രയേറെ പേരെ കണ്ടെത്താൻ പോലീസിനായതെന്നു ഡിജിപി കൂട്ടിച്ചേർത്തു.
രണ്ട്് എസ്പിമാരുടെ നേതൃത്വത്തിലുള്ള രണ്ട് വിദഗ്ധ സംഘങ്ങളെ ഇതിനായി നിയോഗിച്ചിരുന്നു. ഈ വർഷം ജനുവരി ഒന്നുമുതൽ ഏപ്രിൽ 30 വരെ കാണാതായ 3416 പേരിൽ 2068 സ്ത്രീകളാണ്. 1967 സ്ത്രീകളെ കണ്ടെത്തി. കാണാതായ 794 പുരുഷൻമാരിൽ 583 പേരെയും കണ്ടെത്തി. 554 കുട്ടികളിൽ 519 പേരെ കണ്ടെത്തി. കാണാതായ പരാതി ലഭിച്ചാൽ ഉടൻ അന്വേഷണം ആ രംഭിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഡിജിപി നിർദേശിച്ചു.