മാങ്കാംകുഴി : മതവിശ്വാസം പോലെ പ്രാധാന്യമേറിയതാണ് നമ്മുടെ രാജ്യത്തെ മതേതരത്വമെന്നും അതിനാൽ മതങ്ങളുടെ പേരിൽ മനുഷ്യനെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ മാനവീകത കൊണ്ട് ചെറുക്കണമെന്ന് ആർ രാജേഷ് എംഎൽഎ. കേരളാ മുസ്ലിം യുവജന ഫെഡറേഷൻ വെട്ടിയാർ നാലുമുക്കിൽ സംഘടിപ്പിച്ച റമദാൻ റിലീഫും മെറിറ്റ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഎംവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി കഐംവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ്മാങ്കാംകുഴി അധ്യക്ഷത വഹിച്ചു ചുനക്കര തെക്ക് ജമാഅത്ത് ചീഫ് ഇമാം കുമ്മനം അൽഹാഫിസ് ജൗഫർ സാദിഖ് അൽഖാസിമി മുഖ്യ പ്രഭാഷണം നടത്തി.റമദാൻ കിറ്റ് വിതരണവും അദ്ദേഹം നിർവഹിച്ചു.
പഞ്ചായത്ത് അംഗം എസ് അഷ്റഫ്, കഐംവൈഎഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസൽ, ഷൗക്കത്തലി, ഷഹനാസ്, ഇ.അബ്ദുൽ ലത്തീഫ്, മുജീബ് റഹ്മാൻ ചാരുംമൂട്, നജീബ്, ഷാനവാസ്തുരുത്തിയിൽ, സജീർ കുന്നുകണ്ടം, അജ്മൽ കബീർ, മുഹമ്മദ് ഷാൻ, കബീർ മുസ്ലിയാർ, അനീർ മുസ്ലിയാർ, ലത്തീഫ് മുസ്ലിയാർ എന്നിവർ പ്രസംഗിച്ചു.