തിരുവനന്തപുരം: ഭാര്യാസഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നൽകാനും ഭാര്യ നീനുവിന്റെ പഠനച്ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീട് വെക്കുന്നതിനുള്ള സഹായമായാണ് 10 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
കെവിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മെയ് 28നാണ് നിലയില്‍ തെന്മലയ്ക്കു സമീപം ചാലിയേക്കര പുഴയില്‍ കെവിനെ മരിച്ച കണ്ടെത്തിയത്.