കണ്ണൂർ: വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ആസാം സ്വദേശിയെ രണ്ടുവർഷം തടവിനും അയ്യായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. മെഡിക്കൽ കോളജ് വിദ്യാർഥിനിയായ കണ്ണൂരിലെ പത്തൊന്‍പതുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ആസാം ബാരികോൺഗ്രാമിലെ അതുൽനാഥ് (25) നെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ ജനുവരി രണ്ടിന് രാവിലെ 7.30നാണ് സംഭവം. കോളജിലേക്ക് പോകുന്നതിനായി എത്തിയ വിദ്യാർഥിനിയെ കടന്നുപിടിക്കുകയായിരുന്നു. വനിതാ സ്റ്റേഷൻ എസ്ഐ മല്ലികയുടെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.