തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പരസ്യമായ വിമർശനം നടത്തിയ മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരനെ തള്ളി മുൻ മന്ത്രി കെ.സി.ജോസഫ്. നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയ സുധീരൻ പാർട്ടി പ്രവർത്തകരുടെ ആത്മാഭമാനത്തെയാണ് ചോദ്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിക്കെതിരെ സുധീരന്റെ ആവർത്തിച്ചുള്ള വെല്ലുവിളി വേദനാജനകവും നിർഭാഗ്യകരവുമായിപ്പോയെന്നും പരസ്യ പ്രതികരണങ്ങളിലേക്ക് പോകരുത് എന്ന് പാർട്ടി നേതൃത്വത്തിന്റെ നിർദേശമുള്ളതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും വ്യക്തമാക്കിയാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.