കാലം മാറിക്കൊണ്ടിരിക്കുന്നു എന്നതിനുള്ള നിരവധി ഉദാഹരണങ്ങളില്‍ ഒന്നാണ് ഫേസ്ബുക്ക് പോലും വിവാഹ ദല്ലാളാകുന്ന സംഭവങ്ങള്‍. അടുത്ത നാളുകളില്‍ നിരവധി വിവാഹങ്ങള്‍ ഇത്തരത്തില്‍ നടക്കുകയും ചെയ്തു. അക്കൂട്ടത്തിലൊന്നായിരുന്നു മലപ്പുറം എലവണ്ണപ്പാറ സ്വദേശിനിയായ ജ്യോതിയുടെ വിവാഹാലോചനകള്‍ ക്ഷണിച്ചുകൊണ്ടുള്ള ഫേസ്ബുക്കിലെ അറിയിപ്പ്.
അതാണ് ജ്യോതിയെ കേരളത്തിന് പ്രിയങ്കരിയാക്കിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു ജ്യോതി ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. ”എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. സുഹൃത്തുക്കളുടെ അറിവില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുക. ഡിമാന്റുകള്‍ ഇല്ല, ജാതി പ്രശ്നമല്ല, എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഞാന്‍ ഫാഷന്‍ ഡിസൈനിംഗ് പഠിച്ചിട്ടുണ്ട്.”ഇതായിരുന്നു ജ്യോതിയുടെ കുറിപ്പ്.
ഇതിന് പിന്നാലെ ജ്യോതിയെ തേടി നൂറ് കണക്കിന് ഫോണ്‍കോളുകള്‍ എത്തി. ഒടുവില്‍ വരനെ കണ്ടെത്തുകയും ചെയ്തു. തമിഴ്നാട് ബര്‍ഗൂര്‍ സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ രാജ്കുമാര്. ഇരുവരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ചിലരെങ്കിലും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ തെറ്റായ കാര്യങ്ങള്‍ക്കുവേണ്ടി മാത്രമല്ല, ഫേസ്ബുക്ക് എന്നും പരസ്പരം രണ്ട് ഹൃദയങ്ങളെ ചേര്‍ത്തു വയ്ക്കാന്‍ പോലും ഇത്തരത്തിലുള്ള ടെക്നോളജിയ്ക്കാവുമെന്നുമാണ് ഈ സംഭവം തെളിയിച്ചിരിക്കുന്നത്.
ഇതിന് മുമ്പ് രഞ്ജിഷ് മഞ്ചേരി എന്ന ചെറുപ്പക്കാരന് തന്റെ പങ്കാളിയെ കണ്ടെത്തിയതും ഫേസ്ബുക്കിലൂടെയായിരുന്നു. മാധ്യമങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞുകൊണ്ടും വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടുമുള്ള ജ്യോതിയുടെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.