കൊച്ചി: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ചു നിരവധി ഓഫറുകളുമായി ബിസ്മി ഹൈപ്പർമാർട്ട്. “ഗോളടിക്കൂ കോളടിക്കൂ’ ഓഫറിന്റെ ഉദ്ഘാടനം കേരള ബ്ലാസ്റ്റേഴ്സ് താരം സി.കെ. വിനീത് നിർവഹിച്ചു.
ഫുട്ബോൾ ആവേശം ഉപയോക്താക്കളിലെത്തിക്കാൻ വിവിധ രാജ്യങ്ങളുടെ ഫ്ലാഗുകൾ, ജേഴ്സികൾ, തോരണങ്ങൾ, തൊപ്പികൾ എന്നിവയ്ക്കു പുറമേ “ഗോളടിക്കൂ, കോളടിക്കൂ’ ഓഫറിലൂടെ ഹാർലി ഡേവിഡ്സണ് ബൈക്ക് ബംപർ സമ്മാനമായും നൽകും.
ബിസ്മി ഗ്രൂപ്പ് എംഡി വി.എം. അജ്മൽ, മാസ്റ്റർ മുഹമ്മദ് യൂസഫ് അജ്മൽ, വി.എ. അബ്ദുൾ ഹമീദ്, ഫസൽ റഹ്മാൻ, മുഹമ്മദ് ഇസ്മയിൽ, മാഞ്ചർ ഫുഡ്സ് ഡയറക്ടർ വി.എ. ഫൈസൽ, ഹൈപ്പർമാർട്ട് ബിസിനസ് ഹെഡ് ജിനു ജോസഫ്, ക്ലസ്റ്റർ ഹെഡ് നിക്കോളാസ്, ബ്രാഞ്ച് മാനേജർമാരായ ശരത്, സൂരജ് തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.