സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നടന്നുവന്ന സി​ന്തൈ​റ്റ് സ​മ​രം ഒ​ത്ത‍ു​തീ​ർ​ന്നു; സ്ഥ​ലം​മാ​റ്റി​യ​വ​രെ തി​രി​കെ കൊ​ണ്ടു​വ​രും

കൊ​ച്ചി: ക​ട​യി​രു​പ്പ് സി​ന്തൈ​റ്റ് ഇ​ൻ​ഡ്സ്‍​ട്രീ​സി​ൽ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 11 ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന അ​നി​ശ്‌​ചി​ത​കാ​ല സ​മ​രം ഒ​ത്ത‍ു​തീ​ർ​ന്നു. തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളു​മാ​യി ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ​മ​രം ഒ​ത്തു​തീ​ർ​ന്ന​ത്.

കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ 17 ജീ​വ​ന​ക്കാ​രി​ൽ മൂ​ന്നു പേ​രു​ടെ സ്ഥ​ലം​മാ​റ്റം ഒ​ഴി​വാ​ക്കി. ബാ​ക്കി 14 പേ​രി​ൽ നാ​ലു​പേ​രെ നാ​ലു മാ​സ​ത്ത​നു​ള്ളി​ൽ തി​രി​കെ കൊ​ണ്ടു​വ​രും. സ്ഥ​ലം​മാ​റ്റി​യ മ​റ്റ് 10 തൊ​ഴി​ലാ​ളി​ക​ളെ വി​ര​മി​ക്ക​ൽ ഒ​ഴി​വു​വ​രു​ന്ന മു​റ​യ്ക്ക് കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് തി​രി​കെ കൊ​ണ്ടു​വ​രാ​നും തീ​രു​മാ​ന​മാ​യി.

സ​സ്പെ​ൻ​ഡ് ചെ​യ്ത 10 തൊ​ഴി​ലാ​ളി​ക​ളു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കാ​നും ച​ർ​ച്ച​യി​ൽ തീ​രു​മാ​നി​ച്ചു. പ്ര​തി​കാ​ര ന​ട​പ​ടി​യു​ണ്ടാ​കി​ല്ലെ​ന്നു മാ​നേ​ജ്മെ​ന്‍റ് തൊ​ഴി​ലാ​ളി നേ​താ​ക്ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി. വ്യാ​ഴാ​ഴ്ച മു​ത​ൽ സ​മ​രം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കും.

Related posts