കുമരകം: നാട്ട കാരുടേയും കർഷകരുടേയും കണക്കുകൂട്ടലുകൾക്കപ്പുറം വെളളം പൊങ്ങിയതോടെ പാടഖേരങ്ങളിൽ മട വീഴ്ചയും കൃഷി നാശവും വ്യാപകമായി. ഇന്നലെ രാത്രി ഒന്‍പതിന് മോട്ടോർ പെട്ടിയും പറയും തള്ളി മൂലേപ്പാടം തെക്കേ ബ്ലോക്ക് പാടശേഖരത്തിൽ മട വീണു 240 ഏക്കറുള്ള പാടശേഖരത്തിൽ വിത ഒരുക്കു ജോലികൾ നടന്നു വരുന്പോഴാണ് മടവീഴ്ച ഉണ്ടായത്.
മിഥുനം 15-നും 20-നും ഇടയിൽ നല്ല പക്കം നോക്കി വിതയ്ക്കാൻ തീരുമാനിച്ചിരുന്ന പാടശേഖരമാണ് വെള്ളത്തിൽ മുങ്ങിയത്. നാട്ടുകാരും കർഷകരും ഉൾപ്പെടെ നൂറിലേറെപ്പേർ രാത്രി മുഴുവൻ ശ്രമിച്ചിട്ടും മടവീഴ്ച തടയാനായില്ലെന്ന് കണ്‍വീനർ ഗിരീഷ് കിഴക്കത്തുശ്ശേരി പറഞ്ഞു.
പുറത്തെ വെള്ളം താഴ്ന്നാലേ ഇനി അറ്റകുറ്റപ്പണികൾ തുടങ്ങാൻ കഴിയു. പെട്ടിയുടേയും പറയുടേയും അറ്റകുറ്റപ്പണികൾ നടത്തി വെള്ളം വീണ്ടും വറ്റിച്ച് വിതയ്ക്കണമെങ്കിൽ രണ്ടു മാസമെങ്കിലും വൈകുമെന്ന് കർഷകർ ചുണ്ടിക്കാട്ടി .
വാരിക്കാട്ട് ,ഇടവട്ടം , കൊല്ല കരി , മങ്കഴി ,പടി ഞാറ്റുകാട് , പാറേക്കാട് ,പള്ളിക്കായൽ തുടങ്ങി 15-ഓളം പാടശേഖരങ്ങളിലെ കർഷകർ ബണ്ടു സംരക്ഷണത്തിനുള്ള കഠിന ശ്രമത്തിലാണ്.
പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം കയറി വാഴ ,കപ്പ , പച്ചക്കറി തുടങ്ങിയ കൃഷി പുർണമായും നശിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലുംവെള്ളം കയറി. ഇന്നലെ മഴയ്ക്ക് ശമനം ഉണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ മുതൽ വീണ്ടും മഴ തുടങ്ങി.