വർഷങ്ങളായി ആൾത്താമസമില്ലാതിരുന്ന വീട്ടിൽനിന്ന് ഒരു കുടം സ്വർണം കണ്ടെത്തി. ഫ്രാൻസിലെ ക്രുംപെറിലായിരുന്നു സംഭവം. വീട് പൊളിച്ചുനീക്കാനെത്തിയ സംഘമാണ് വീടിന്റെ സ്റ്റോർ റൂമിൽനിന്ന് നിധി കണ്ടെത്തിയത്. ഈയംകൊണ്ടുണ്ടാക്കിയ ഒരു കുടത്തിനുള്ളിലായിരുന്നു സ്വർണനാണയങ്ങൾ സൂക്ഷിച്ചിരുന്നത്.
1870 ൽ പുറത്തിറക്കിയ 600 ബെൽജിയം സ്വർണനാണയങ്ങളാണ് കുടത്തിനുള്ളിലുണ്ടായിരുന്നത്. ഇതിന്റെ യഥാർഥ മൂല്യം കണക്കാക്കിയിട്ടില്ല. നിധി കണ്ടെടുത്തവർ അത് പോലീസിന് കൈമാറി. ഫ്രാൻസിലെ നിയമമനുസരിച്ച് ഇത്തരത്തിലുള്ള പഴയ നിധികൾ കണ്ടെത്തിയാൽ അതിൽ പകുതി നിധി ഇരുന്ന സ്ഥലത്തിന്റെ ഉടമസ്ഥനും ബാക്കി പകുതി നിധി കണ്ടെടുത്തയാൾക്കും അവകാശപ്പെട്ടതാണ്.
ഇപ്പോൾ കിട്ടിയിരിക്കുന്ന നിധിക്ക് കുറഞ്ഞത് ഒരു കോടി രൂപയുടെ മൂല്യമുണ്ടെന്നാണ് കരുതുന്നത്.