വടക്കഞ്ചേരി: കടബാധ്യതയെ തുടർന്ന് വടക്കഞ്ചേരിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം ഏറേ ഗൗരവസ്വഭാവമുള്ളതാണെന്നും സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കാർഷിക കടങ്ങൾ എഴുതി തള്ളികൊണ്ടുള്ള മുൻകാല നടപടികൾ സ്വീകരിക്കണം.
മുംബൈയിലെ കർഷകരുടെ ലോംഗ് മാർച്ചിന് അഭിവാദ്യം അർപ്പിച്ചവർ വടക്കഞ്ചേരിയിൽ കർഷകൻ ആത്മഹത്യ ചെയ്തപ്പോൾ മൗനം പാലിക്കുന്നത് കുറ്റകരമാണെന്നും ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.ചടയപ്പന്റെ കടബാധ്യത എഴുതിതള്ളണമെന്നും കുടുംബത്തിന് മതിയായ നഷ്ട പരിഹാര തുക നൽകണമെന്നും യു.ഡി.എഫ്.തരൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വി.പി.മുത്തു അധ്യക്ഷത വഹിച്ചു. പാളയം പ്രദീപ്, എ.ആണ്ടിയപ്പു, ഡോ.അർസലൻ നിസ്സാം, ചാത്തൻ മാസ്റ്റർ, റെജി.കെ.മാത്യു, യു.അംബുജാക്ഷൻ, മുഹമ്മദ് ഖനി, തോമസ് ജോണ്, സുന്ദരൻ, എം.എസ്.അബ്ദുൾ ഖുദ്ദൂസ്, അയ്യപ്പൻ, ബാബു മാധവൻ എന്നിവർ പ്രസംഗിച്ചു.