വീ​ഡി​യോ കോ​ൾ: കെ​വി​ൻ കൊ​ല​ക്കേ​സി​ലെ ഏ​ഴാം പ്ര​തി ഷെ​ഫി​നെ​തി​രെ കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

കോ​ട്ട​യം: പോലീസ് കസ്റ്റഡിയിലിരിക്കെ വീ​ഡി​യോ കോ​ൾ ചെ​യ്ത സം​ഭ​വ​ത്തി​ൽ കെ​വി​ൻ കൊ​ല​ക്കേ​സി​ലെ ഏ​ഴാം പ്ര​തി ഷെ​ഫി​നെ​തി​രെ കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ഷെ​ഫി​നെ കൂ​ടാ​തെ ഫോ​ണി​ൽ സം​സാ​രി​ച്ച ബ​ന്ധു​വി​നും ഫോ​ൺ ന​ൽ​കി​യ ആ​ൾ​ക്കു​മെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഏ​റ്റു​മാ​നൂ​ർ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

ജൂ​ൺ എ​ട്ടി​ന് ഏ​റ്റു​മാ​നൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ഷെ​ഫി​നാ​ണ് വീ​ഡി​യോ കോ​ളി​ൽ സം​സാ​രി​ച്ച​ത്. പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ഇ​രു​ന്ന് ഷെ​ഫി​ൻ ബ​ന്ധു​വി​ന്‍റെ ഫോ​ണി​ലൂ​ടെ വീ​ട്ടു​കാ​രെ ക​ണ്ട് സം​സാ​രി​ച്ച​ത്.

Related posts