ഹരിപ്പാട്: പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായ യുവാക്കൾ റിമാൻഡിൽ. പല്ലന പുലത്തറ പുളിമൂട്ടിൽ മനു (19), പല്ലനമുണ്ടുചിറയിൽ മനീഷ് (24) എന്നിവരെയാണ് ഹരിപ്പാട് കോടതി റിമാൻഡ് ചെയ്തത്. സംഭവത്തിലുൾപ്പെട്ട പല്ലന സ്വദേശി വിഷ്ണു ഒളിവിലാണ്. പീഢനത്തിനിരയായ പെണ്‍കുട്ടി മജിസ്ട്രേറ്റ് മുന്‍പാകെ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേർക്കെതിരേ കേസ് എടുത്തിട്ടുള്ളത്. ക
ഴിഞ്ഞദിവസം കടുത്ത വയറുവേദനയെ തുടർന്നാണ് പല്ലന സ്വദേശിനിയായ പെണ്‍കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയത്. വിദഗ്ദ്ധ പരിശോധനയിൽ പെണ്‍കുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ആശുപത്രി അധികൃതർ തൃക്കുന്നപ്പുഴ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കഴിഞ്ഞ ഒരു വർഷത്തോളമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു കൊണ്ടിരുന്നത് പുറം ലോകം അറിഞ്ഞത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇവർക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
പെണ്‍കുട്ടിക്ക് ഇപ്പോൾ 18 വയസ് പ്രായമുണ്ടെന്നും പ്രായപൂർത്തിയാകാത്തപ്പോഴാണ് പീഢനം തുടങ്ങിയതെന്നും പോലീസ് പറഞ്ഞു. എസ്.ഐ ബി.രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ എ.എസ് ഐ ബിജു, സി.പി.ഒമാരായ മണിക്കുട്ടൻ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.