വടക്കാഞ്ചേരി: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ കനത്ത മഴയിൽ ക്ഷേത്രവും സമീപ പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ഇതോടെ പൂജാനുഷ്ടാനങ്ങൾക്ക് തടസമായി.തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്ക വാസുദേവപുരം ശ്രീ കൃഷ്ണ കോവിലാണ് വെള്ളത്തിൽ മുങ്ങിയത്. കുറച്ചു നാളുകൾക്കുമുന്പ് തെക്കുംകര പഞ്ചായത്ത് ഏറ്റെടുത്ത പേരേപ്പാറ ഡാമിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് ക്ഷേത്രത്തിലെത്തിയത്.
വർഷവും വൃത്തിയാക്കാനുള്ള കാനകൾ മഴക്കുമുന്പ് വൃത്തിയാക്കാത്തതാണ് ഈ വെള്ളക്കെട്ടിനു കാരണമായത്.
എന്നാൽ കാനകൾ വൃത്തിയാക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അനുവദിച്ചഫണ്ട് തെക്കുംകര പഞ്ചായത്ത് ഭരണസമിതി വകമാറ്റി ഡാമിൽ കയ്യാലകെട്ടി ഫണ്ട് ദുർവീനിയോഗം ചെയ്തതാണ് ക്ഷേത്രത്തിൽ വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമായതെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ ജെയ്ക്കബ് പറഞ്ഞു.
ക്ഷേത്രത്തിൽ വെള്ളം നിറഞ്ഞതോടെ ക്ഷേത്രമതിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.സംഭവുമായി ബന്ധപ്പെട്ട് ക്ഷേത്ര ക്ഷേമ സംരക്ഷണ സമിതി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാരും പറയുന്നു.