സ്വന്തം ലേഖകൻ
മുക്കം: ഖത്തറിൽ നിന്നുള്ള വർക്കേഴ്സ് അംബാസഡർമാരായി റഷ്യൻ ലോകകപ്പ് കാണാൻ ഭാഗ്യം ലഭിച്ചിരിക്കുകയാണ് രണ്ട് മലയാളികൾക്ക്. മുക്കം നെല്ലിക്കാപറമ്പ് സ്വദേശി സാദിഖ് റഹ്മാൻ, കുനിയിൽ സ്വദേശി നാജിഹ് കാരങ്ങാടൻ എന്നിവരാണ് സ്പെയിൻ താരം സാവി ഹെർണാണ്ടസിനൊപ്പം ഖത്തർ പ്രതിനിധികളായി റഷ്യയിലെത്തിയത്.
2022 ലെ ഖത്തർ ലോകകപ്പിന്റെ പ്രചരണാർഥം ദോഹയിലെ സുപ്രീം കമ്മറ്റി ഫോർ ഡെലിവർ ആൻഡ് ലെ ഗസിയാണ് ഇവരെ റഷ്യയിലേക്ക് വർക്കേഴ്സ് അംബാസഡർമാരായി അയച്ചത്. ഖത്തറിലെ യൂത്ത് ക്ലബ് അൽ കോറിന്റെ പരിശീലകനാണ് ഇവരെ നയിക്കുന്ന സാവി ഹെർണാണ്ടസ്.
മൊത്തം എട്ട് യൂത്ത് അംബാസഡർമാരിൽ രണ്ടുപേർ മാത്രമാണ് മലയാളികൾ. റഷ്യയിലെത്തി ലോകകപ്പ് കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടന്ന് സാദിഖ് റഹ്മാൻ പറഞ്ഞു. അർജന്റീനയുടെ ആരാധകനായ നാജി ഹും ഫ്രാൻസിന്റെ ആരാധകനായ സാദിഖും ടീമിലെ കളിക്കാരേയും ഇഷ്ട ടീമുകളുടെ കളിയും കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.