കുടുംബ പ്രശ്‌നങ്ങള്‍! തോട്ടില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിക്ക് മാധ്യമപ്രവര്‍ത്തകന്‍ രക്ഷകനായി

കാ​യം​കു​ളം : ക​രി​പ്പു​ഴ തോ​ട്ടി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ര​ക്ഷി​ച്ചു. സി ​ഡി നെ​റ്റ് പ്രാ​ദേ​ശി​ക ചാ​ന​ലി​ന്‍റെ ന്യൂ​സ് കാ​മ​റാ​മാ​ൻ ഷെ​ജി​രാ​ജ് ആ​ണ് തോ​ട്ടി​ലേ​ക്ക് ചാ​ടി​യ യു​വ​തി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. നൂ​റ​നാ​ട് പ​ട​നി​ലം സ്വ​ദേ​ശി​നി​യാ​യ യു​വ​തി കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് കാ​യം​കു​ളം മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് എ​ത്തു​ക​യും ക​രി​പ്പു​ഴ തോ​ട്ടി​ല്ലേ​ക്ക് ചാ​ടു​ക​യു​മാ​യി​രു​ന്നു. ഈ ​സ​മ​യം തോ​ടി​നോ​ട് ചേ​ർ​ന്ന റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​യ്ക്കാ​യി ദൃ​ശ്യ​ങ്ങ​ൾ ചി​ത്രി​ക​രി ക്കു​ക​യാ​യി​രു​ന്ന ഷെ​ജി​രാ​ജ് ഇ​തു കാ​ണു​ക​യും പെ​ട്ടെന്നു ത​ന്നെ തോ​ട്ടി​ലേ​ക്ക് എ​ടു​ത്ത് ചാ​ടി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വ​തി​യെ ര​ക്ഷ പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

മാ​താ​വി​നും ബ​ന്ധു​ക്ക​ൾ​ക്കു​മൊ​ത്ത് ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ യു​വ​തി ഓ​ട്ടോ​യി​ൽ നി​ന്നി​റ​ങ്ങി ഓ​ടി തോ​ട്ടി​ലേ​ക്ക് എ​ടു​ത്ത് ചാ​ടു​ക​യാ​യി​രു​ന്നു. മാ​ലി​ന്യം നി​റ​ഞ്ഞ തോ​ട്ടി​ൽ ഈ ​സ​മ​യം ന​ല്ല ഒ​ഴു​ക്കാ​യി​രു​ന്നു. നി​ല​യി​ല്ലാ​തോ​ട്ടി​ലേ​ക്ക്് ചാ​ടി​യ ഷെ​ജി​രാ​ജ് ഏ​റെ ആ​യാ​സ​പ്പെ​ട്ടാ​ണ് യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ഷെ​ജ​രാ​ജി​ന്‍റെ വി​വാ​ഹ​മോ​തി​ര​വും പ​ണ​മ​ട​ങ്ങി​യ പഴ്സും ന​ഷ്ട​പ്പെ​ട്ടു.

ക​ര​യ്ക്കെ​ത്തി​ച്ച യു​വ​തി​യെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സാ​ഹ​സി​ക​മാ​യും സ​മ​യോ​ചിത​മാ​യും ഇ​ട​പെട്ട് യു​വ​തി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ഷെ​ജി​രാ​ജി​നെ നാ​ട്ടു​കാ​രും കാ​യം​കു​ളം എ​സ് ഐ ​രാ​ജ​ൻ​ബാ​ബു​വും അ​ഭി​ന​ന്ദി​ച്ചു

Related posts