മോസ്കോ: നിലവിലെ ജേതാക്കളായ ജർമനിക്ക് ലോകകപ്പ് ഫുട്ബോൾ ആദ്യ മത്സരത്തിൽ ഞെട്ടിപ്പിക്കുന്ന തോൽവി. ഗ്രൂപ്പ് എഫിലെ പോരാട്ടത്തിൽ മെക്സിക്കോ 1-0ന് ജർമനിയെ അട്ടിമറിച്ചു. 35-ാം മിനിറ്റിൽ ഈർവിംഗ് ലൊസാനോയായിരുന്നു ജർമൻ വിധി നിർണയിച്ച ഗോൾ നേടിയത്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ജർമനി പരാജയപ്പെടുന്നത് 1982നുശേഷം ഇതാദ്യമാണ്.
ഇന്നലെ നടന്ന അവസാന മത്സരത്തിൽ ബ്രസീലിനെ സ്വിറ്റ് സർലൻഡ് 1-1 സമനിലയിൽ കുടുക്കി. ഗ്രൂപ്പ് ഇയിലെ പോരാ ട്ടത്തിൽ 20-ാം മിനിറ്റിൽ ഫിലിപ്പെ കുടിഞ്ഞോയുടെ ലോംഗ്റേഞ്ച് ഷോട്ടിലൂടെ ബ്രസീൽ മുന്നിലെ ത്തി. ഒരു ഗോ ളിന്റെ കടവുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ സ്വിറ്റ്സർലൻഡ് മികച്ച പ്രകടനം കാഴ്ചവച്ചു. 50-ാം മിനിറ്റിൽ ജെർദൻ ഷകീരി എടുത്ത കോർണ ർ കിക്കിൽനിന്ന് ഉജ്വല ഹെഡറി ലൂടെ സ്റ്റീവൻ സൂബർ സ്വിറ്റ്സർ ലൻഡിനു സമനില സമ്മാനിച്ചു.
ജർമനിക്കെതിരേ ഇറങ്ങിയ മെക്സിക്കോ ക്യാപ്റ്റൻ റാഫേൽ മാർകേസ് അഞ്ച് ലോകകപ്പ് കളിക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കി. മെക്സിക്കോയുടെ അന്റോണിയോ കാർബഹാൽ, ജർമനിയുടെ ലോതർ മത്തേവൂസ് എന്നിവർ അഞ്ച് ലോകകപ്പ് വീതം കളിച്ചിട്ടുണ്ട്. ഇറ്റലിയുടെ ഗോളി ജിയാൻ ലൂയിജി ബഫൺ അഞ്ച് ലോകകപ്പിന്റെ ഭാഗമായെങ്കിലും 1998ൽ കളത്തിലിറങ്ങിയിരുന്നില്ല.
ഗ്രൂപ്പ് ഇയിൽ സെർബിയ 1-0ന് കോസ്റ്റാറിക്കയെ കീഴടക്കി. 56-ാം മിനിറ്റിൽ കോളോറോവ് നേടിയ ഫ്രീകിക്ക് ഗോളാണ് സെർബിയയ്ക്ക് ജയം നല്കിയത്. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ക്രൊയേഷ്യ 2-0ന് നൈജീരിയ യെ തോൽപ്പിച്ചു.