ഹരിപ്പാട്: വിദ്യാഭ്യാസത്തിലൂടെ ഉന്നത സ്ഥാനത്തെത്തുന്നവർ സമൂഹത്തെ സേവിക്കാൻ മറക്കുന്നവരാകരുതെന്ന്മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ. എസ്എസ്എൽസിക്കും പ്ലസ് ടു വിനും ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് ഉന്നതവിജയം നേടിയവർക്കുള്ള പ്രതിപക്ഷ നേതാവിന്റെ എക്സലൻസി അവാർഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഉദ്യോഗത്തിലെത്തുന്നവർ കഴിയുന്നത്. അതുകൊണ്ട് ജനത്തെ സേവിക്കാൻ ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ പ്രതിപക്ഷ നേതായ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. വിദ്യാഥികളിൽ നിരാശാ ബോധമുണ്ടാകരുതെന്നും ആത്മവിശ്വാസം വളർത്തിയെടുക്കന്നവർക്ക് മാത്രമേ ജീവിത വിജയം നേടാൻ സാധിക്കുയെന്നും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പല്ലന കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാജീവ് ആലുങ്കൽ, സാഹിത്യകാരി ഇന്ദുമേനോൻ, നടി നീന പിള്ള, പ്രഫ. സുധാ സുശീലൻ, എം. കെ. വിജയൻ , എം.ആർ. ഹരികുമാർ, എസ്. വിനോദ് കുമാർ, എ. കെ. രാജൻ, അനിൽ ബി. കളത്തിൽ, എസ്. ദീപു തുടങ്ങിയവർ പ്രസംഗിച്ചു.