തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിക്ക് എതിരെ ക്യാന്പ് ഫോളോവർമാർ രംഗത്ത്. പൊലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അവർ ഡിജിപിക്ക് ഇന്ന് പരാതി നല്‍കും. ഇനി മേലുദ്യോഗസ്ഥരുടെ വീടുകളിൽ ദാസ്യപ്പണിക്ക് പോകരുതെന്ന് കാട്ടി ക്യാംപ് ഫോളോവേഴ്സ് അസോസിയേഷന് യൂണിറ്റ് തലത്തിൽ നിർദേശം നൽകി. ഇക്കാര്യം സംബന്ധിച്ചു യൂണിറ്റ് തലത്തില്‍ നിര്‍ദേശം നല്കി.
ദാസ്യപ്പണി ചെയ്യിക്കുന്ന ഉന്നതരുടെ പേരുവിവരങ്ങൾ ബുധനാഴ്ച പുറത്തുവിടുമെന്നും ക്യാംപ് ഫോളോവേഴ്സ് അസോസിയേഷന് അറിയിച്ചു. അതേസമയം, ഐപിഎസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ പൊലീസുകാരെ ദാസ്യപണി ചെയ്യിക്കുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.
അടുക്കള മാലിന്യം നീക്കം ചെയ്യാൻ തയ്യാറാകാത്ത പോലീസുകാരനെതിരെ ഒരു ഐ.പിഎസ് ഉദ്യോഗസ്ഥ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി പരാതി. ഉദ്യോഗസ്ഥയുടെ വീട്ടിലെ അടുക്കള മാലിന്യം പൊലീസ് യൂണിഫോമിട്ട് പുറത്തുകൊണ്ടുകളയാൻ പറ്റില്ലെന്ന് പറഞ്ഞതോടെ തനിക്കെതിരെ ഗുരുതര അച്ചടക്ക ലംഘനത്തിന് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പൊലീസുകാരൻ പറയുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകുമെന്ന് പോലീസുകാരൻ പറയുന്നു. എന്നാല്‍ ആരോപണം ഉദ്യോഗസ്ഥ നിഷേധിച്ചു.