ഭാ​ര്യ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം;  ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി ഭ​ർ​ത്താ​വും കാമുകിയും  അറസ്റ്റിൽ

തി​രു​വി​ല്വാ​മ​ല: ഭാ​ര്യ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി അ​റ​സ്റ്റി​ലാ​യ ഭ​ർ​ത്താ​വ് ക​ണി​യാ​ർ​ക്കോ​ട് കു​റു​നി​ല​ത്ത് അ​നി​ൽ​കു​മാ​റി​നെ(46) കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പ​ഴ​യ​ന്നൂ​ർ എ​സ്ഐ മ​ഹേ​ഷ് കു​മാ​റാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ കാ​മു​കി ഒ​ര​ലാ​ശേ​രി മു​ണ്ടോ​ക്കോ​ട്ട് ബാ​ബു​വി​ന്‍റെ ഭാ​ര്യ അ​ർ​ച്ച​ന​യും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

ഇ​വ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പ​ത്ത് വ​യ​സു​ള്ള മ​ക​നെ ഉ​പേ​ക്ഷി​ച്ചു പോ​യ​തി​നു ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്.2017 മേ​യ് മാ​സ​ത്തി​ലാ​ണ് അ​ർ​ച്ച​ന​യു​ടെ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് പ​ഴ​യ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്.

അ​യ​ൽ​വാ​സി​ക​ളാ​യ അ​ർ​ച്ച​ന​യും അ​നി​ൽ​കു​മാ​റും ത​മ്മി​ലു​ള്ള അ​വി​ഹി​ത​ബ​ന്ധം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് അ​നി​ൽ​കു​മാ​റി​ന്‍റെ ഭാ​ര്യ സീ​ന ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ൾ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

 

Related posts